വല്ലാത്ത ചതിയിത്! ഓസ്ട്രേലിയയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തു, എത്തിയത് 15,400 കിമി അകലെ അയർലൻഡിൽ; കുറിപ്പ് വൈറൽ

യുബർ ഈറ്റ്സ്, സ്വിഗ്ഗി, സോമാറ്റോ തുടങ്ങിയ നിരവധി കമ്പനികൾ ഇന്ന് വിവിധ രാജ്യങ്ങളിലായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് സജീവമാണ്. ഓരേ സമയം നിരവധി ഓര്‍ഡറുകൾ ലഭിക്കുന്നത് കൊണ്ട് തന്നെ ചിലപ്പോൾ ഒന്നോ രണ്ടോ ഓർഡറുകൾ അഡ്രസ് മാറി എത്താറുമുണ്ട്. എന്നാല്‍, ഒരു രാജ്യത്ത് നിന്നും ഓർഡർ ചെയ്ത ഭക്ഷണം 15,400 കിലോ മീറ്റര്‍ അകലെ മറ്റൊരു രാജ്യത്ത് എത്തുകയെന്നാല്‍? അതെ അങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ഓയ്സിന്‍ ലനേഹാന്‍ (29), 65 ഡോളറിന്‍റെ ഭക്ഷണം തനിക്കും കൂട്ടുകാര്‍ക്കുമായി യൂബര്‍ ഈറ്റ്സില്‍ ഓർഡർ ചെയ്തു.  ഏറെ നേരം കഴിഞ്ഞും ഭക്ഷണം എത്താത്തതിനാല്‍ ആപ്പില്‍ നോക്കിയപ്പോഴാണ് ഭക്ഷണം പോകുന്നത് 15,400 കിലോമീറ്റര്‍ അകലെ അയര്‍ലന്‍റിലെ ഒരു അഡ്രസിലേക്കാണ് പോകുന്നതെന്ന് വ്യക്തമായത്. ഉടനെ തന്നെ യൂബര്‍ ഈറ്റ്സുമായി ബന്ധപ്പെട്ട ഓയ്സിന്‍, തന്‍റെ ഭക്ഷണ ഓർഡറില്‍ നല്‍കിയ അഡ്രസ് മാറിപ്പോയെന്നും ഓർഡർ ക്യാന്‍സൽ ചെയ്യാമോയെന്നും അന്വേഷിച്ചു. ഉടര്‍ന്ന് ഓർഡർ റദ്ദാക്കുകയായിരുന്നു. ഇരുവരുടെയും സംഭാഷണം സുഹൃത്തുക്കൾ റെക്കോര്‍ഡ് ചെയ്ത് ഓണ്‍ലൈനില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

Read More: സ്കൂളിൽ പോകാനായി പരീക്ഷയ്ക്ക് തോൽക്കാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പെൺകുട്ടി, വീഡിയോ കണ്ട് സങ്കടപ്പെട്ട് സോഷ്യൽ മീഡിയ

ഓയ്സിന്‍ ലനേഹാന്‍റെ സ്വദേശം അയര്‍ലന്‍ഡായിരുന്നു. ആറ് വര്‍ഷം മുമ്പ് ഓയ്സിന്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറി. കെയില്‍ (33), സാറാ (29) എന്നീ സുഹൃത്തുക്കളോടൊപ്പമാണ് ഓയ്സിന്‍റെ താമസമെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദിവസം വൈകീട്ട് ബാർബിക്യു ചിക്കന്‍ പിസ, ഗാര്‍ലിക് ബ്രെഡ്, ചിപ്സ് എന്നിവ അടങ്ങിയ 65 ഡോളറിന്‍റെ ഭക്ഷണം ഒരു പ്രാദേശിക ഭക്ഷണ ശാലയില്‍ നിന്നാണ് ഓയ്സിന്‍ ഓർഡർ ചെയ്തത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞും ഭക്ഷണം എത്താത്തിരുന്നപ്പോഴാണ് യൂബര്‍ ഈറ്റ്സിന്‍റെ ആപ്പ് നോക്കിയത്. ഓയ്സിന്‍ ഓർഡർ ചെയ്ത റെസ്റ്റോറന്‍റ് അയര്‍ലന്‍ഡിലെ ഓയ്സിന്‍റെ വീട്ടിന് സമീപത്തുള്ളതായിരുന്നു. ഓയ്സിന്‍ ഭക്ഷണം ഓർഡർ ചെയ്തത് തന്‍റെ അയര്‍ലന്‍റിലെ വീട്ടിലേക്കും.  ഓർഡർ ക്യാന്‍സല്‍ ചെയ്യാന്‍ വേണ്ടി വിളിച്ചപ്പോൾ ഡെലിവര്‍ ഏജന്‍റ്  വളരെ മാന്യമായാണ് സംസാരിച്ചതെന്ന് ഓയ്സിന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

Read More: 6,000 രൂപ പെട്രോൾ ബില്ല് കൊടുക്കാതെ മുങ്ങി പോർഷെ കാര്‍ ഉടമ; ചിത്രം സഹിതം ഓൺലൈനിൽ പങ്കുവച്ച് പമ്പ് ജീവനക്കാർ

By admin