EVENING KERALA NEWS : വേനലവധിയും വരാനിരിക്കുന്ന നീണ്ട ആഘോഷങ്ങളും കണക്കിലെടുത്ത് സംസ്ഥാനത്ത് സർവീസ് നടത്തുന്ന എട്ട് ട്രെയിനുകൾക്ക് അധിക കോച്ചുകൾ india. സംസ്ഥാനത്ത് ട്രെയിനുകളിലെ യാത്രാ തിരക്ക് കുറയ്ക്കുന്നതിനായാണ് അധിക കോച്ചുകൾ അനുവദിച്ചിരിക്കുന്നത്. സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചാലും സാഹചര്യം സമാനം തന്നെയാണ്. സംസ്ഥാനത്ത് പെരുന്നാൾ അവധിയ്ക്കും സമ്മർ സ്പെഷ്യലായും സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് അധിക കോച്ചുകൾ അനുവദിച്ചത്.
അവധിക്കാലം ആരംഭിക്കുകയും വാരാന്ത്യത്തിന് പിന്നാലെ പെരുന്നാൾ അവധിയും വരുന്നതോടെ വലിയ തിരക്കാകാണ് സംസ്ഥാനത്ത് അനുഭവപ്പെടുക. കേരളത്തിലെ ഈ എട്ട് സർവീസുകൾക്ക് പുറമെ സതേൺ റെയിൽവേയ്ക്ക് കീഴിൽ സർവീസ് നടത്തുന്ന മറ്റ് നിരവധി ട്രെയിനുകൾക്ക് അധിക കോച്ചുകൾ അനുവദിച്ചിട്ടുണ്ട്.
അധിക കോച്ചുകൾ അനുവദിച്ചിരിക്കുന്ന ട്രെയിൻ
12076 തിരുവനന്തപുരം സെൻട്രൽ – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്- മാർച്ച് 29 മുതൽ ഒരു ചെയർകാർ കോച്ച്
12075 കോഴിക്കോട് – തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ്- മാർച്ച് 29 മുതൽ ഒരു ചെയർ കാർ കോച്ച്
16604 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ്- മാർച്ച് 28നും 29നും ഒരു സ്ലീപ്പർ ക്ലാസ് കോച്ച്
16603 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്- മാർച്ച് 27നും 28നും ഒരു സ്ലീപ്പർ ക്ലാസ് കോച്ച്
16629 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്- മാർച്ച് 28, 29, ഏപ്രിൽ 1, 2 തീയതികളിൽ സ്ലീപ്പർ ക്ലാസ് കോച്ച്
16630 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ്- മാർച്ച് 27, 28, 31 ഏപ്രിൽ 1 തീയതികളിൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച്
16343 തിരുവനന്തപുരം സെൻട്രൽ – മധുര ജങ്ഷൻ അമൃത എക്സ്പ്രസ- മാർച്ച് 28നും 29നും ഒരു സ്ലീപ്പർ ക്ലാസ് കോച്ച്
16344 മധുര ജങ്ഷൻ – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ്- മാർച്ച് 29നും 30നും ഒരു സ്ലീപ്പർ ക്ലാസ് കോച്ച്
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *