പുതിയ സവിശേഷതകളോടെ ഭീം 3.0 യുപിഐ ആപ്പ് പുറത്തിറക്കി; അപ്‌ഡേറ്റുകള്‍ വിശദമായി

ദില്ലി: നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഭീം 3.0 ആപ്പ് (BHIM 3.0) പുറത്തിറക്കി. ഭാരത് ഇന്‍റർഫേസ് ഓഫർ മണി (BHIM) ആപ്പിലെ മൂന്നാമത്തെ പ്രധാന അപ്‌ഗ്രേഡാണിത്. നിങ്ങൾ ഭീം ഉപയോഗിക്കുന്ന ആളാണെങ്കിൽ ഇനി മുതല്‍ നിരവധി പുതിയ ഫീച്ചറുകള്‍ ലഭിക്കും. ഇതിൽ, ഉപയോക്താക്കൾക്കും വ്യാപാരികൾക്കും വേണ്ടിയുള്ള പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ അപ്‌ഗ്രേഡിന് ശേഷം ആപ്പില്‍ എന്തൊക്കെ അധിക സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് അറിയാം.

ഇപ്പോൾ ഭീം ആപ്പിൽ പുതിയ ഭാഷകൾ ചേർത്തിട്ടുണ്ട്. ഇപ്പോൾ ഭീം ആപ്പ് 15ൽ അധികം ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നു. ഇതിനുപുറമെ, ഇപ്പോൾ കുറഞ്ഞ വേഗതയുള്ള ഇന്‍റർനെറ്റിനും ആപ്പ് ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. ഈ സവിശേഷത ദുർബലമായ നെറ്റ്‌വർക്കുകളിൽ പോലും ഭീം ആപ്പിലൂടെ യുപിഐ ഇടപാടുകള്‍ നടത്തുന്നത് എളുപ്പമാക്കും. പുതിയ അപ്‌ഡേറ്റിന് ശേഷം, ഉപയോക്താക്കൾക്ക് അവരുടെ ചെലവുകൾ ട്രാക്ക് ചെയ്യുന്നതിനും വിഭജിക്കുന്നതിനുമുള്ള (split) പുതിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഫാമിലി മോഡ്, സ്‌പെൻഡ് അനലിറ്റിക്‌സ്, ബിൽറ്റ്-ഇൻ ടാസ്‌ക് അസിസ്റ്റന്‍റ് എന്നിവ പുതിയ അപ്‌ഡേറ്റിൽ നൽകിയിട്ടുണ്ട്. ഇത് ഉപയോക്തൃ ബില്ലുകളെക്കുറിച്ചും കുറഞ്ഞ ബാലൻസിനെക്കുറിച്ചും വിവരങ്ങൾ നൽകുന്നു.

Read more: വെറും 7 സെക്കൻഡിനുള്ളിൽ ഹൃദ്രോഗങ്ങൾ കണ്ടെത്താം; എഐ ആപ്പുമായി 14 വയസ്സുകാരൻ സിദ്ധാർത്ഥ്

ഇനി ബിസിനസിന് വേണ്ടിയുള്ള ഫീച്ചറുകളെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ, ഇതിന് ഒരു ഇൻ-ആപ്പ് പേയ്‌മെന്‍റ് സൊല്യൂഷൻ ഉണ്ട്. അത് ഓൺലൈൻ മർച്ചന്‍റ് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് പേയ്‌മെന്‍റുകൾ നടത്താൻ ഏതെങ്കിലും തേഡ്-പാര്‍ട്ടി ആപ്പുകളിലേക്ക് പോകേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കുന്നു.

ഈ അപ്‌ഡേറ്റ് വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഘട്ടം ഘട്ടമായി പുറത്തിറക്കുകയും അടുത്ത മാസത്തോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കുകയും ചെയ്യും. 2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭീം ആപ്പ് ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ആപ്പ് ആരംഭിച്ചത്. അതിനുശേഷം രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്‍റ് ഇടപാടുകളിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.

Read more: ഗൂഗിളിന്‍റെ ഏറ്റവും ബുദ്ധിശാലിയായ എഐ മോഡൽ; ജെമിനി 2.5 അവതരിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin