ക്ഷേത്രവും മസ്ജിദും ഒരുമിച്ചൊരുക്കുന്ന ഇഫ്താർ; മുടക്കാതെ തുടരുന്ന മാതൃക

കായംകുളം: മത സാഹോദര്യത്തിന്റെ സന്ദേശവുമായി കീരിക്കാട് തെക്ക് 334 എസ്എൻഡിപി ശാഖാ യോഗം വക മൂലേശ്ശേരിൽ മഹാദേവ ക്ഷേത്ര കമ്മിറ്റി ചിറക്കുളങ്ങര മസ്ജിദുൽ റഹ്മാനിയയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ക്ഷേത്ര കമ്മിറ്റി വർഷങ്ങളായി മസ്ജിദ് മുറ്റത്ത്‌ ഇഫ്താർ സംഗമം സംഘടിപ്പിച്ചു വരുന്നുണ്ട്. ക്ഷേത്രത്തിലെ ഉത്സവത്തിന് ചിറക്കുളങ്ങര മസ്ജിദ് കമ്മിറ്റിയും സ്വീകരണം നൽകാറുണ്ട്. 

ഇരു മത വിഭാഗങ്ങൾക്കുമിടയിൽ ഐക്യവും സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിച്ച് മതസൗഹാർദം നിലനിർത്താൻ മാതൃകയാവുകയാണ് ക്ഷേത്ര-മസ്ജിദ് കമ്മിറ്റികൾ. ഇഫ്താർ സംഗമം സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ എ ഹക്കീം ഉദ്ഘാടനം ചെയ്തു. 

ചിറക്കുളങ്ങര മസ്ജിദുൽ റഹ്മാനിയ പ്രസിഡന്റ് ജബ്ബാർകുട്ടി കൊപ്പാറ അധ്യക്ഷത വഹിച്ചു. മൂലേശേരി മഹാദേവ ക്ഷേത്ര മേൽശാന്തി ബിനീഷ്, എസ്എൻഡിപി ശാഖാ യോഗം പ്രസിഡന്റ് ബി ശശിധരൻ, സെക്രട്ടറി മണിലാൽ, ദേവസ്വം സെക്രട്ടറി രാജഗോപാലൻ, മസ്ജിദുൽ റഹ്മാനിയ സെക്രട്ടറി അസീം തുരുത്തിയിൽ, അജീർ ബഷീർ, അജീർ യൂനുസ് എന്നിവർ സംസാരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin