കുവൈത്തിലെ കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ജില്ലാ സംഘടനകളുടെ കൂട്ടായ്മയായ കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റോയൽ സീഗ്ൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കപ്പാടത്ത് ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ കൺവീനർ മാർട്ടിൻ മാത്യു അധ്യക്ഷത വഹിച്ചു. ഡോ: ആലീഫ് ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഹംസ പയ്യന്നൂർ, കുട കൺവീനമാരായ എംഎ നിസാം, സന്തോഷ് പുനത്തിൽ, തങ്കച്ചൻ ജോസഫ് കൂടാതെ മുൻ ഭാരവാഹികളായ ഷൈജിത്ത്, പ്രേംരാജ്, ചെസിൽ ചെറിയാൻ, അലക്സ് മാത്യു, വിവിധ സാമൂഹിക സംഘടന നേതാക്കാൾ, ജില്ലാ അസോസിയേഷൻ പ്രതിനിധിമാർ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. കൺവീനർ സക്കീർ പുതുനഗരം സ്വാഗതം ആശംസിച്ച ചടങ്ങിന് കൺവീനർ ജിനേഷ് ജോസ് നന്ദി രേഖപ്പെടുത്തി. കുട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ചടങ്ങിൽ വിപുലമായ നോമ്പുതുറയും നടത്തിയിരുന്നു.