കറന്റ് ബില്ല് അടയ്‌ക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഓഫീസിലെത്തി ഫ്യൂസ് ഊരി കെഎസ്ഇബി. രാവിലെ പത്ത് മണിയോടെയാണ് വൈക്കം കെഎസ്ഇബി ഉദ്യോ​ഗസ്ഥർ മോട്ടോർ വാഹനവകുപ്പ് ഓഫീസിലെത്തി ഫ്യൂസ് ഊരിയത്. വൈക്കത്തെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലാണ് സംഭവം.

ബില്ല് അടയ്‌ക്കാനുള്ള തീയതി കഴിഞ്ഞിട്ടും പണം അടയ്‌ക്കാൻ മോട്ടോർ വാ​ഹനവകുപ്പ് കൂട്ടാക്കിയില്ല. തുടർന്ന് മുന്നറിയിപ്പ് നൽകിയിട്ടും ബില്ല് അടയ്‌ക്കാതെ വന്നതോടെ ഓഫീസിലെത്തി ഫ്യൂസ് ഊരുകയായിരുന്നു. പിന്നാലെ ഓഫീസിലെ പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചു. ഉദ്യോ​ഗസ്ഥരും ഓഫീസിൽ എത്തിയവരും എല്ലാവരും ഇരുട്ടിലായി. സെൻട്രലൈസഡായി ബില്ല് അടച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *