ഒമാനിൽ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തി, മൂവരുടെയും ആരോ​ഗ്യ നില തൃപ്തികരം

മസ്കത്ത്: ഒമാനിൽ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തി. മസ്കത്തിലെ ഖാൻ അൽ അലം പ്രദേശത്ത് ജോലിക്കിടെയാണ് രണ്ട് ഇന്ത്യക്കാർ, ഒരു സ്വദേശി പൗരൻ എന്നിവരെ കാണാതായത്. മൂന്നുപേരും ഒരു കൺസഷൻ സൈറ്റിൽ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ആശയവിനിമയം വിച്ഛേദിക്കപ്പെടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. കണ്ടെത്തിയ മൂവരുടെയും ആരോ​ഗ്യ നില തൃപ്തികരമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

വിവിധ സുരക്ഷാ, സിവിലിയൻ ഏജൻസികളുടെ തുടർച്ചയായ ശ്രമങ്ങൾക്കൊടുവിലാണ് ഇവരെ കണ്ടെത്താനും രക്ഷപ്പെടുത്താനും കഴിഞ്ഞത്. റോയൽ എയർ ഫോഴ്സ് ഓഫ് ഒമാൻ, പോലീസ് ഏവിയേഷൻ തുടങ്ങിയവയുടെ സഹായത്തോടെ ഓയിൽ ആൻഡ് ​ഗ്യാസ് ഇൻസ്റ്റാളേഷൻസ് പോലീസ് കമാൻഡ് ആണ് ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയത്.  

read more: തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം വൈകിയത് മണിക്കൂറുകളോളം, വലഞ്ഞ് യാത്രക്കാർ

By admin