എംജിയുടെ പുതിയ ഫാമിലി കാർ ഉടൻ ഇന്ത്യയിൽ എത്തും

ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ വരും ആഴ്ചകളിൽ ഒരു പുതിയ പ്രീമിയം പ്യുവർ ഇലക്ട്രിക് എംപിവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. എംജി എം9 എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ ഈ വർഷത്തെ ഭാരത് മൊബിലിറ്റി ഷോയിലാണ് ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. എംജി സെലക്ട് പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി വിൽക്കുന്ന രണ്ടാമത്തെ എംജി മോഡലാണിത്. തുടക്കത്തിൽ, ഇത് 12 നഗരങ്ങളിൽ ലഭ്യമാകും. ഈ എംപിവിയുടെ എക്സ്-ഷോറൂം വില ഏകദേശം 65 ലക്ഷം രൂപ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ ഇന്ത്യയിലെ കിയ കാർണിവൽ, ടൊയോട്ട വെൽഫയർ തുടങ്ങിയ മോഡലുകൾക്ക് എതിരെ മത്സരിക്കും.

  • ബാറ്ററി 90kWh
  • റേഞ്ച് (WLTP) 430 കി.മീ
  • പവർ 241 ബിഎച്ച്പി
  • ടോർക്ക് 350എൻഎം
  • വേഗത (0-100 കി.മീ/മണിക്കൂർ) 9.2 സെക്കൻഡ്
  • പരമാവധി വേഗത മണിക്കൂറിൽ 180 കി.മീ.
  • എസി ചാർജിംഗ് സമയം 9 മണിക്കൂർ
  • ഡിസി ചാർജിംഗ് സമയം 36 മിനിറ്റ്

എംജി M9-ൽ 90kWh ബാറ്ററി പായ്ക്ക് ഉണ്ട്, ഇത് 430 കിലോമീറ്റർ WLTP റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 11kW AC ചാർജർ ഉപയോഗിച്ച് ഈ ബാറ്ററി പായ്ക്ക് പൂർണ്ണമായും ചാർജ് ചെയ്യാൻ ഏകദേശം 9 മണിക്കൂറും DC ഫാസ്റ്റ് ചാർജർ (120kW വരെ) വഴി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 36 മിനിറ്റും എടുക്കും. മാക്സസ് മിഫ 9 അടിസ്ഥാനമാക്കിയുള്ള M9, 5,270mm നീളവും 2,000mm വീതിയും 1,840mm ഉയരവും 3,200mm വീൽബേസും ലഭിക്കുന്നു.

ഏഴ് സീറ്റർ കോൺഫിഗറേഷനോടെയാണ് എംജി എം9 വരുന്നത്, എട്ട് മസാജ് ഫംഗ്ഷനുകളുള്ള റീക്ലൈനിംഗ് ഓട്ടോമൻ രണ്ടാം നിര സീറ്റുകൾ. പിൻവശത്തെ വിനോദ സ്‌ക്രീനുകൾ, രണ്ടാം നിരയ്ക്ക് പ്രത്യേക ടച്ച്‌സ്‌ക്രീൻ പാനൽ, ഡ്യുവൽ സൺറൂഫുകൾ, 12 സ്പീക്കർ ഓഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, ഓട്ടോമാറ്റിക് ഫ്രണ്ട്, റിയർ എസി, സീറ്റ് വെന്റിലേഷൻ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) തുടങ്ങി നിരവധി നൂതന സവിശേഷതകൾ ഇതിലുണ്ട്. എം‌ജിയിൽ നിന്നുള്ള ഈ പുതിയ ഫാമിലി കാർ 9.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുകയും 180 കിലോമീറ്റർ വേഗത കൈവരിക്കുകയും ചെയ്യും. പവർ, ടോർക്ക് കണക്കുകൾ യഥാക്രമം 245PS (241bhp) ഉം 350Nm ഉം ആണ്. 

 

By admin