ആരോഗ്യ പരിപാലന രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ഡോ. അഷ്ന പി.എയും സംഘവും ഫ്യൂച്ചറേസ് ഹോസ്പിറ്റലും

കൊച്ചി: ആരോഗ്യ പരിപാലന രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഫ്യൂച്ചറേസ് ഹോസ്പിറ്റൽ ഡയറക്ടറും പ്രോമോട്ടറുമായ ഡോ.അഷ്ന പി.എയും ടീമും. ആരോഗ്യപരിപാലനം കരുണയുടെയും നവോത്ഥാനത്തിന്റെയും സമന്വയമാകേണ്ട കാലഘട്ടത്തിലാണ് ഫ്യൂച്ചറേസ് ഹോസ്പിറ്റൽ എന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സൂപ്പർ സ്പെഷ്യാലിറ്റി ബോട്ടിക്ക് ആശുപത്രിയുമായി രോഗികൾക്ക്  ഡോ.അഷ്ന മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന തന്റെ ദൗത്യവുമായി മുന്നോട്ട് പോകുന്നത്. 

നിലവിലെ ആരോഗ്യപരിപാലന രംഗത്ത് മാറ്റം ആവശ്യമാണെന്ന് അഷ്ന പറയുന്നു. അത് സ്വാനുഭവത്തിലൂടെ ബോധ്യപ്പെടുന്ന ഘട്ടത്തിലാണ് ഡോ.അഷ്നയുടെ നേത്യത്വത്തിലുള്ള സംഘം ഈ മേഖലയില് വിപ്ലവകരമായ ശ്രമങ്ങള് നടത്തി ശ്രദ്ധേയമാകുന്നത്. ഗുണമേന്മയുള്ള ചികിത്സയും, സേവനങ്ങളുടെ ലഭ്യതയും, രോഗികളുടെ വിശ്വാസവും ഉറപ്പുവരുത്തിക്കൊണ്ടുള്ള ചികിത്സാ ശൈലിയാണ്  ഫ്യൂച്ചറേസ് ഹോസ്പിറ്റൽ പിന്തുടരുന്നതെന്ന് ഡോ.അഷ്ന പി.എ പറയുന്നു.

ആധുനിക ചികിത്സാ സാങ്കേതികവിദ്യയിലൂടെ, 10,000-ത്തിലധികം രോഗികള് ഇതിനകം തന്നെ ഇവിടെ ചികിത്സ നേടിയിട്ടുണ്ട്. കൂടാതെ 30% മെച്ചപ്പെട്ട രോഗമുക്തി നിരക്കും  ആശുപത്രി കൈവരിച്ചു. നൂറുകണക്കിന് രോഗികളുടെ ജീവിതം സുഖകരമായ നിലയിലേക്ക് മാറ്റാനായി. പ്രശസ്ത ഡോക്ടര്മാരും, വിദഗ്ധരും, ആരോഗ്യരംഗത്ത് പുതിയ നേട്ടങ്ങള് സൃഷ്ടിക്കാന് സാധിക്കുന്ന വിദഗ്ധരും ചേര്ന്നാണ് ആശുപത്രിയുടെ പ്രവര്ത്തനം മുന്നോട്ടു പോകുന്നതെന്ന് ഡോക്ടർ വ്യക്തമാക്കി.

മുഴുവന് ആരോഗ്യ പരിചരണത്തിനുള്ള സംവിധാനങ്ങളും ആശുപത്രിയിൽ സജ്ജമാണ്. മികച്ച സജ്ജീകരണങ്ങളോടെ സ്പൈൻ സർജറി, പ്ലാസ്റ്റിക് സർജറി, ഓർത്തോപ്പെഡിക്, ഇ.എൻ.ടി, ജനറൽ സർജറി, മാക്സിലോഫേഷ്യൽ സർജറി, പ്രൊസ്ഥഡോണ്ടിക്സ്, ഇംപ്ലാന്റോളജി, കോസ്മറ്റിക് ഡെന്റിസ്ട്രി, സൈക്യാട്രി എന്നീ മേഖലകളിലെ മികച്ച വിദഗ്ധരാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. മികച്ച നഴ്സിംഗ് വിഭാഗവും ആശുപത്രിയുടെ ആകർഷക ഘടകമാണ്.   വ്യക്തിഗത പരിചരണം ഓരോ രോഗിക്കും നല്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഡോ. അഷ്ന പറയുന്നു.

ഫ്യൂച്ചറേസ് ഹോസ്പിറ്റലിൽ എ.ഐ. അധിഷ്ഠിത രോഗനിർണ സംവിധാനം, ടെലിമെഡിസിൻ സേവനങ്ങൾ എന്നിവയിലൂടെ ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതികവിദ്യകളേയും ഉപയോഗപ്പെടുത്തുന്നുണ്ട്. ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി  മാനേജ്മെന്‍ററ് വിദഗ്ധരും, കോർഡിനേറ്റര്മാരും, ജീവനക്കാരുമടങ്ങുന്ന മികച്ചൊരു സംഘമാണ് പിൻബലമായി നില്ക്കുന്നത്.  വൈദ്യശാസ്ത്രത്തിലും ഭരണരംഗത്തും സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയാണ്ഏറ്റവും വലിയ ദൗത്യങ്ങളില് ഒന്നെന്ന്  ഡോ. അഷ്ന വ്യക്തമാക്കി.

വൈദ്യശാസ്ത്ര രംഗത്ത് പ്രവര്ത്തിക്കുന്ന സ്ത്രീകളുടെ വളർച്ചക്ക് സഹായകമായ ഒരു സമഗ്രമായ പ്ലാറ്റ്ഫോം  സൃഷ്ടിച്ച് അഭിമുഖ പരിശീലനവും, നേതൃത്വ പരിശീലനവും, കരിയർവളര്ച്ചയ്ക്ക് വേണ്ട പിന്തുണയും ഇവിടെ ഉറപ്പാക്കുന്നുണ്ട്. ആരോഗ്യരംഗത്തെ ആരോഗ്യപരിപാലന രീതികള് ആധുനികരിക്കാനും, ആരോഗ്യ സംരക്ഷണ മാതൃക നവീകരിക്കാനും തങ്ങൾ തുടർച്ചയായി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും  തന്‍റെ മാത്രമല്ല, ഹോസ്പിറ്റലിലെ മുഴുവൻ ജീവനക്കാരുടേയും മികവാർന്ന പ്രയത്തനമാണ് മികച്ച ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാനമെന്ന്  ഡോ. അഷ്ന ഉറപ്പിച്ചു പറയുന്നു.

By admin