ആന്തരികവും ബാഹ്യവുമായ പരിശുദ്ധി വ്രതാനുഷ്ട നാളുകളിലൂടെ നേടാനാകുന്നു: തൃശ്ശൂർ മേയർ

ആന്തരികവും ബാഹ്യവുമായ പരിശുദ്ധി വ്രതാനുഷ്ട നാളുകളിലൂടെ നേടാനാകുന്നുവെന്ന് തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്. ഐ.സി.എൽ  ഫിൻകോർപ് സിഎംഡിയും  ലാറ്റിൻ അമേരിക്കൻ കരീബിയൻ റീജിയൺ (LAC) ഗുഡ് വിൽ അംബാസിഡറും ആയ ഓണറബിൽ അഡ്വ. കെ.ജി. അനിൽകുമാറും ചേർന്ന് തൃശൂർ ബിനി ഹെറിറ്റേജിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സംസാരിക്കുകയായിരുന്നു മേയർ.

ഇഫ്താർ വിരുന്ന് പ്രമുഖരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായി. മനുഷ്യ സൗഹൃദം ഊട്ടിയുണർത്തുന്ന വിശുദ്ധിയുടെ നാളുകളാണ് റംസാൻ നാളുകളെന്ന്  മേയർ എം കെ വർഗീസ് പറഞ്ഞു. മേയർ എം.കെ. വർഗീസും ഐ സി എൽ  ഫിൻകോർപ് സിഎംഡി അഡ്വ. കെ.ജി. അനിൽകുമാറും എല്ലാവർക്കും പുണ്യമാസത്തിന്റെ ആശംസകൾ പങ്കുവെച്ചു.

തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ എംഎൽഎ ടി.ജെ. സനീഷ് കുമാർ ജോസഫ്, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ഡെപ്യൂട്ടി മേയർ എം എൽ റോസി, തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളംഗോ ഐപിഎസ്, സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, കൊച്ചിൻ ദേവസ്വം പ്രസിഡന്റ് കെ. രവീന്ദ്രൻ, തൃശ്ശൂർ കോർപ്പറേഷൻ നഗര വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി തൃശ്ശൂർ എസ്പി സലീഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന നോമ്പുതുറ വിരുന്നിൽ തൃശ്ശൂരിലെ പൗരപ്രമുഖർ, രാഷ്ട്രീയ നേതാക്കൾ, സാംസ്‌കാരിക പ്രതിഭകൾ, കോർപ്പറേഷൻ കൗൺസിലർമാർ, ജനപ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
 

By admin