അമേരിക്കയിലും എംപുരാൻ ആവേശം; മുന്നൂറോളം സ്ക്രീനുകളിൽ പ്രദർശനം, പ്രധാന ന​ഗരങ്ങളിലെല്ലാം ഹൗസ്ഫുൾ

വാഷിം​ഗ്ടൺ: അമേരിക്കയിലും മോഹൻലാൽ-എംപുരാൻ ചിത്രത്തിൻ്റെ ആവേശത്തിൽ മലയാളികൾ. ഏകദേശം മുന്നൂറോളം സ്‌ക്രീനുകളിലാണ് എംപുരാൻ പ്രദർശിപ്പിക്കുന്നത്. ആഴ്ച്ചകളായി ആരാധകർ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇന്ന് ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ വലിയ തിരക്കാണ്. ഷിക്കാഗോ, ന്യൂയോർക്ക്, ഡാലസ്, തുടങ്ങി പ്രധാന നഗരങ്ങളിൽ ആദ്യ ദിവസം ഹൌസ് ഫുൾ ആണ്. എമ്പുരാൻ ടി ഷർട്ടുകൾ ധരിച്ചാണ് മിക്കവരും സിനിമ കാണാൻ പോകുന്നത്. മലയാളി റെസ്റ്റോറന്റുകളിലും എംപുരാൻ ആരാധകർക്ക് വേണ്ടി പ്രത്യേക വിഭവങ്ങൾ ഒക്കെ ഒരുങ്ങി കഴിഞ്ഞു. ഇന്ന് കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് എംപുരാൻ പ്രദർശിപ്പിക്കുന്നത്. ആദ്യ ഷോ കാണാൻ മോഹൻലാലും താരങ്ങളും കൊച്ചിയിലെത്തും. വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് എംപുരാൻ തിയേറ്ററുകളിൽ; ആദ്യ ഷോയ്ക്ക് മോഹൻലാലും താരങ്ങളും, വൻസുരക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin