കൽപകഞ്ചേരി: മദ്യപിച്ച് ബസോടിച്ച് അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. എടരിക്കോട് സ്വദേശി കുന്നക്കാടൻ മുഹമ്മദ് ഇബ്രാഹിമിനെയാണ് (24) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ വൈലത്തൂർ ഓവുങ്ങലിലാണ് അപകടം നടന്നത്.
തിരൂരിൽ നിന്ന് യാത്രക്കാരുമായി കോട്ടക്കലിലേക്ക് പോകുകയായിരുന്ന യുനൈറ്റഡ് ബസ് ഓവുങ്ങലിൽ റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ ഇടിക്കുകയായിരുന്നു. ഈ സമയം മറ്റു വാഹനങ്ങളും ആളുകളും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.
തുടർന്ന് മദ്യത്തിന്‍റെ രൂക്ഷഗന്ധവുമായി പുറത്തിറങ്ങിയ കാൽ നിലത്തുറക്കാത്ത അവസ്ഥയിലായിരുന്ന ഡ്രൈവർ നാട്ടുകാരുമായി തട്ടിക്കയറി. വിവരം അറിയിച്ചതിനെ തുടർന്ന് കൽപകഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *