എമ്പുരന്റെ വലുപ്പം ചെറുതല്ല, മലയാള സിനിമയെ ലോകം ശ്രദ്ധിക്കട്ടെ; അനീഷ് ജി മേനോന് പറയാനുള്ളത്

ലൂസിഫറിൽ രാഷ്രീയക്കാരൻ സുമേഷ്  എമ്പുരാനിലും അഞ്ചു വർഷത്തെ വളർച്ചയോടെ ഉണ്ടെന്ന സന്തോഷത്തിലാണ് അനീഷ് ജി മേനോൻ. മാർച്ച് 27ന്  എമ്പുരാൻ റിലീസിനെത്തുമ്പോൾ പ്രേക്ഷകരെ പോലെ താനും എക്സ്സൈറ്റഡാണെന്ന് പറയുകയാണ് അനീഷ്. എമ്പുരാൻ നാളെ തിയറ്ററിൽ എത്താനിരിക്കെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുക ആയിരുന്നു അനീഷ് ജി മേനോൻ. 

ചെകുത്താന്റെ വിശ്വസ്തൻ

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ആദ്ദേഹത്തിന് മുന്നിൽ ഒത്തിരി നടന്മാരുടെ ഓപ്ഷൻസ് ഉണ്ടായിരുന്നിട്ടും സുമേഷ് എന്ന വേഷം എന്നിൽ വിശ്വസിച്ച് ഏൽപ്പിച്ചതിൽ അഭിമാനമുണ്ട്. ലൂസിഫറിൽ നിന്ന് എമ്പുരാനിൽ എത്തുമ്പോൾ അഞ്ചു വർഷത്തിന് ശേഷമുള്ള ഒരു പൊളിറ്റിക്കൽ സ്റ്റാൻഡാണ് സുമേഷിന്റേത്. കഥാപാപരമായ വളർച്ചയിൽ മുരുകനും സുമേഷും ഒക്കെ സ്റ്റീഫൻ നെടുമ്പള്ളയുടെ വിശ്വസ്ഥരായി കൂടെത്തന്നെയുണ്ട്.

ജോസൂട്ടിയുടെ അളിയൻ മുതൽ എമ്പുരാൻ വരെ 
  
സിനിമ കണ്ടു തുടങ്ങുമ്പോൾ തൊട്ട് കാണുന്നതല്ലേ നമ്മുടെ ലാലേട്ടന്റെ മുഖം. അദ്ദേഹത്തോടുള്ള ആരാധന ആത്മബന്ധമായി തോന്നി തുടങ്ങുന്നത് ദൃശ്യം സിനിമയിൽ ലാലേട്ടന്റെ അളിയൻ വേഷം ചെയ്തത് മുതലാണ്. ദൃശ്യം സിനിമയുടെ വലിയ വിജയത്തിൽ ഭാഗമായത് തൊട്ട് എമ്പുരാന് ശേഷം വരുന്ന ആശീർവാദ് സിനിമാസിന്റെ
പുതിയ പ്രൊജക്ട് ഉൾപ്പടെ ഒട്ടുമിക്ക പ്രോജക്ടുകളിലേക്കും ആന്റണി ചേട്ടനും എന്നെ സജസ്റ്റ് ചെയ്തിട്ടുണ്ട്.

പൃഥ്വിരാജ് എന്ന സംവിധായകൻ

ലാലേട്ടനെ പോലെ ഇത്രയും ഫാൻ ബേസുള്ള ക്രൗഡ് പുള്ളറായ ഒരു സ്റ്റാറിനെ കൃത്യമായി എങ്ങനെ സെൽ ചെയ്യാമെന്ന് ലൂസിഫർ റിലീസ് ആയപ്പോൾ നമ്മൾ കണ്ടതാണ്. അതുകൊണ്ടുതന്നെ പൃഥ്വിരാജ് എന്ന ഫാൻ ബോയ് എമ്പുരാനിൽ ലാലേട്ടനെ എങ്ങനെയൊക്കെ അവതരിപ്പിക്കും എന്ന കൗതുകമാണ് പൃഥ്വിരാജ് എന്ന സംവിധായകന്റെ ആരാധകനായ എനിക്കുള്ളത്.

പൃഥ്വിരാജിന്റെ വിഷൻ മറ്റാർക്കും ഉള്ളതായി തോന്നിയിട്ടില്ല. കെജിഫിന് ശേഷം പ്രശാന്ത് നീലിന്റെ സലാർ സീരിസിലും ഇപ്പോഴിതാ രാജമൗലി പടത്തിലും അഭിനയിക്കുന്നത് തൊട്ട്, രാജ്യത്തെ വലിയ പ്രൊഡക്ഷൻ കമ്പനികളോടൊപ്പം സഹകരിക്കുന്നതും, അദ്ദേഹം വിതരണത്തിനടുത്ത സിനിമകളുടെ വിജയവും ഉൾപ്പടെ അദ്ദേഹത്തിന്റെ വലിയ മാർക്കറ്റും എമ്പുരാന്റെ സ്വീകാര്യതയ്ക്ക് വലിയ രീതിയിൽ ഗുണം ചെയ്തതായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

‘കേരളം ഭയക്കേണ്ട വിഷസർപ്പം, രാജവെമ്പാല ഞാൻ തന്നെയാണ്’: ​ഗോവർദ്ധൻ കണ്ടെത്തിയ ‘ലൂസിഫർ’

ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ

മാർച്ച് 27ന് ഫസ്റ്റ് ഡേ- ഫസ്റ്റ് ഷോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാനും. ഈ ഒരു ഇന്ത്യൻ സിനിമകാണാൻ ഇത്ര ഹൈപ്പിൽ എല്ലാവരും വെയിറ്റ് ചെയ്യുന്നു എന്നതിൽ തന്നെയുണ്ടല്ലോ എമ്പുരന്റെ വലുപ്പം. എമ്പുരാനിലൂടെ മലയാള സിനിമയെ ലോകം ശ്രദ്ധിക്കട്ടെ. പ്രതീക്ഷ വാനോളമാണ്. കാരണം പല റെക്കോർഡുകളും ബ്രേക്ക് ചെയ്താണ് എമ്പുരാൻ വരവറിയിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin