ഈ 5 സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകൾ അവസാനിക്കാൻ ഇനി 5 ദിവസം മാത്രം; നിക്ഷേപകർ അറിയേണ്ടതെല്ലാം

ഫിക്സഡ് ഡെപ്പോസിറ്റ് ഇപ്പോഴും ഒരു സുരക്ഷിത നിക്ഷേപമാണ്. രാജ്യത്തെ ബാങ്കുകൾ ഉയർന്ന പലിശ തന്നെ സ്ഥിര നിക്ഷേപത്തിന് നൽകുന്നുണ്ട്. ഇത് കൂടാതെ നിരവധി ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രമുഖ ബാങ്കുകളുടെ സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റുകളിൽ ചിലത് ഈ മാസം 31 ന് അവസാനിക്കും. അവ ഏതൊക്കെയാണ് പരിശോധിക്കാം 

1 എസ്‌ബി‌ഐ അമൃത് വൃഷ്ടി

ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശ നിരക്കുകൾ നൽകുന്നതാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക നിക്ഷേപ പദ്ധതികൾ. ഏറ്റവും പുതുതായി എസ്ബിഐ ആരംഭിച്ച അമൃത് വൃഷ്ടി സ്‌കീം ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നതാണ്. ഈ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള കാലാവധി മാർച്ച് 31 വരെയാണ്.  444 ദിവസത്തെ പദ്ധതിയാണിത്, പ്രതിവർഷം 7.25 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. 

2 എസ്‌ബി‌ഐ അമൃത് കലാഷ് : 

എസ്ബിഐയുടെ അമൃത് കലാഷ് സ്കീം വഴി സാധാരണ ഉപഭോക്താക്കൾക്ക് 7.1  ശതമാനമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 7.6% പലിശയും എസ്ബിഐ വാഗ്ദാനം ചെയ്യുന്നു. ,സ്കീമിൽ നിക്ഷേപിക്കാനുള്ള അവസാന തിയതി മാർച്ച് 31 വരെയാണ്.  

3 എസ്ബിഐ വി കെയർ

മുതിർന്ന പൗരന്മാർക്കുള്ള ഒരു പ്രത്യേക പദ്ധതിയാണിത്, 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 1% അധിക പലിശ നിരക്ക് ലഭ്യമാണ്. ഇതിൽ നിങ്ങൾക്ക് 7.50 ശതമാനം വരെ പലിശ ലഭിക്കും. 60 വയസ്സിന് മുകളിലുള്ള പൗരന്മാർ മാത്രം  ഈ പദ്ധതിയിൽ നിക്ഷേപിക്കണം. 

4. ഐഡിബിഐ ഉത്സവ് എഫ്ഡി

ഐഡിബിഐ ബാങ്കിന്റെ ഈ പ്രത്യേക നിക്ഷേപ പദ്ധതി മൂന്ന് കാലാവധിയിൽ വരുന്നതാണ്. 300 ദിവസത്തെ എഫ്ഡിയിൽ നിക്ഷേപിക്കുമ്പോൾ    7.05 ശതമാനം പലിശ ലഭിക്കും മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനവും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 375 ദിവസത്തെ എഫ്‌ഡിയിൽ നിക്ഷേപിക്കുമ്പോൾ 7.25 ശതമാനം പലിശ ലഭിക്കും   മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനവും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.  444 ദിവസത്തെ എഫ്‌ഡിയിൽ നിക്ഷേപിക്കുമ്പോൾ 7.35 ശതമാനം പലിശ ലഭിക്കും   മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനവും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.  555 ദിവസത്തെ എഫ്‌ഡിയിൽ 7.40 ശതമാനം പലിശ ലഭിക്കും  മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനവും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിക്കാനുള്ള അവസാന തിയതി മാർച്ച് 31 ആണ്. 

5. ഇന്ത്യൻ ബാങ്ക് 

ഇന്ത്യൻ ബാങ്കിന്റെ പ്രത്യേക നിക്ഷേപ പദ്ധിയായ ഇൻഡ് സുപ്രീം 300 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതിയാണ്. ഇത് സാധാരണ പൗരന്മാർക്ക് 7.05 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.55 പലിശ നിരക്കും വാ​ഗ്ദാനം ചെയ്യുന്നു. നിക്ഷേപിക്കാനുള്ള‍ അവസാന തീയതി മാർച്ച് 31 ആണ്.

By admin