ഈദുൽ ഫിത്തറിന് 3000 ഉൽപ്പന്നങ്ങളുടെ വില കുറച്ച് യൂണിയൻ കോപ്

ഈദുൽ ഫിത്തറിന് പ്രത്യേകം പ്രൊമോഷണൽ ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. തെരഞ്ഞെടുത്ത 3000 ഭ​ക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ് ലഭിക്കുമെന്ന് യൂണിയൻ കോപ് സീനിയർ മീഡിയ സെക്ഷൻ മാനേജർ ഷുഐബ് അൽ ഹമ്മദി പറഞ്ഞു. 

സാമ്പത്തികമായ ബുദ്ധിമുട്ടുകളില്ലാതെ ആ​ഘോഷവേളകളിൽ ഷോപ്പിങ് നടത്താൻ എല്ലാ വർഷവും സമാനമായ ഓഫറുകൾ അവതരിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മാനങ്ങൾക്കും ഓഫറുകളുണ്ട്. വാരാന്ത്യ പ്രൊമോഷനുകളിൽ ഫ്രൂട്ട് ബാസ്ക്കറ്റുകൾ, ഭക്ഷ്യ വസ്തുക്കൾ, വീട്ടുസാധനങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മറ്റുള്ള അവശ്യവസ്തുക്കൾക്കും കിഴിവുണ്ട്.

ഈ ആഴ്ച്ച മുതൽ തന്നെ ഓഫറുകൾ ലഭ്യമാണ്. ഇദുൽ ഫിത്തർ മുഴുവൻ ഇത് ലഭ്യമാകുകയും ചെയ്യും. ഓഫറുകൾ യൂണിയൻ കോപ് സ്മാർട്ട് ആപ്പിലും ഇ-കൊമേഴ്സ് സ്റ്റോറിലും ലഭിക്കും.
 

By admin