ഇതാണ് ഇന്ത്യൻ പാരമ്പര്യം;മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ പ്രാർത്ഥിച്ച മോഹൻലാലിനെ പിന്തുണച്ച് പ്രകാശ് ജാവേദ്ക്കർ

ദില്ലി: നടൻ മോഹൻലാലിനെ പിന്തുണച്ച് കേരള ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കർ രം​ഗത്ത്. മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ പോയി പ്രാർത്ഥിച്ച നടൻ മോഹൻലാലിന് പിന്തുണ അറിയിക്കുകയായിരുന്നു പ്രകാശ് ജാവ്ദേക്കർ. ഇതാണ് ഇന്ത്യൻ പാരമ്പര്യമെന്നും, വിശ്വ ബന്ധുത്വത്തിലാണ് വിശ്വാസമെന്നും ജാവ്ദേക്കർ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. മമ്മുട്ടിക്ക് വേണ്ടി ശബരിമലയിൽ പോയി മോഹൻലാൽ‍ വഴിപാട് നടത്തിയതിനെതിരെ ചില കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ് ജാവേദക്കറുടെ പിന്തുണ.

ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തിയത് വാര്‍ത്തയായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. എമ്പുരാൻ റിലീസിന് ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്ന അദ്ദേഹം ശബരിമല ദര്‍ശനം നടത്തിയത്. പമ്പയില്‍ നിന്നും ഇരുമുടിക്കെട്ട് നിറച്ചായിരുന്നു മോഹന്‍ലാല്‍ സന്നിധാനത്ത് എത്തിയത്. ഇതിൽ പ്രതികരണവുമായും മോഹൻലാൽ രം​ഗത്തെത്തിയിരുന്നു. മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചതിൽ തെറ്റെന്തെന്നായിരുന്നു ചോദ്യത്തിന് മോഹൻലാലിന്റെ ചോദ്യം. മമ്മൂട്ടി സഹോദരനും സുഹൃത്തുമാണ്. ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. മമ്മൂട്ടി സുഖമായിരിക്കുന്നു. എല്ലാവരെയും പോലെ അദ്ദേഹത്തിന് ഒരു ചെറിയ പ്രശ്‌നമുണ്ടായിരുന്നു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും മോഹൻലാൽ പറഞ്ഞു. എമ്പുരാന്റെ റീലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യത്തിന് മറുപിടിയായാണ് മോഹൻലാന്റെ പ്രതികരണം. 

‘പ്രണയം, പ്രണയ ഗാനങ്ങൾ, നൂറ് രൂപ നോട്ട്’; യുപി വിദ്യാർത്ഥികളുടെ ഉത്തര കടലാസുകൾ കണ്ട് അമ്പരന്ന് അധ്യാപകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin