ആശ വർക്കർമാരുടെ ഓണറേറിയം കുത്തനെ കൂട്ടി പുതുച്ചേരിയിലെ എൻഡിഎ സർക്കാർ; മുഖ്യമന്ത്രിക്ക് പുഷ്പവൃഷ്ടി

ചെന്നൈ: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടുന്നതായി മുഖ്യമന്ത്രി എൻ രംഗസ്വാമി പ്രഖ്യാപിച്ചു. 10,000 രൂപയിൽ നിന്ന് 18,000 രൂപയായി ഓണറേറിയം ഉയർത്തുമെന്നാണ് പ്രഖ്യാപനം. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. എംഎൽഎമാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. പിന്നാലെ മുഖ്യമന്ത്രിയെ ആശ വർക്കാർമാർ അഭിനന്ദിച്ചു. മുഖ്യമന്ത്രിയെ പുഷ്പവൃഷ്ടികൊണ്ട് വരവേൽക്കുകയും ചെയ്തു.

By admin