XUV700ന് വില കുറഞ്ഞു! ഇതാ പുതിയ എബണി പതിപ്പ്!

ഹീന്ദ്ര അടുത്തിടെ XUV700 ന്‍റെ ഒരു പ്രത്യേക എബണി പതിപ്പ് പുറത്തിറക്കി. മുൻ പതിപ്പിന്‍റെ വിലയും അപ്‌ഡേറ്റ് ചെയ്തു. ഔദ്യോഗിക വെബ്‌സൈറ്റിൽ XUV700 ന് 75,000 രൂപ വിലക്കുറവ് ലഭിച്ചു. ഉയർന്ന സ്‌പെക്ക് AX7, AX7 L എന്നിവയിലാണ് ഈ വിലക്കുറവ് പ്രത്യേകിച്ചും ലഭിക്കുന്നത്. എസ്‌യുവിയുടെ ഉയർന്ന വകഭേദങ്ങൾക്ക് വ്യത്യസ്‍ത വിലക്കുറവുകൾ ലഭിച്ചിട്ടുണ്ട്. എങ്കിലും, AX7 പെട്രോൾ MT 7-സീറ്റർ, 6-സീറ്റർ, AX7 ഡീസൽ MT 7-സീറ്റർ, 6-സീറ്റർ എന്നിവയ്ക്ക് വിലയിൽ മാറ്റമില്ല. XUV700 എസ്‌യുവിക്ക് ഇപ്പോൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന പുതിയ വിലകളുടെ പട്ടിക ഇതാ.

വേരിയന്റുകൾ -പുതിയ വില എന്ന ക്രമത്തിൽ
AX7 പെട്രോൾ AT 7-സീറ്റർ രൂപ 20.99 ലക്ഷം
AX7 പെട്രോൾ AT 6-സീറ്റർ രൂപ 21.19 ലക്ഷം
AX7 L പെട്രോൾ AT 7-സീറ്റർ രൂപ 23.19 ലക്ഷം
AX7 L പെട്രോൾ AT 6-സീറ്റർ രൂപ 23.39 ലക്ഷം
AX7 ഡീസൽ AT 7-സീറ്റർ രൂപ 21.69 ലക്ഷം
AX7 ഡീസൽ AT 6-സീറ്റർ രൂപ 21.89 ലക്ഷം
AX7 L ഡീസൽ MT 7-സീറ്റർ രൂപ 22.24 ലക്ഷം
AX7 L ഡീസൽ MT 6-സീറ്റർ രൂപ 22.49 ലക്ഷം
AX7 L ഡീസൽ AT 7-സീറ്റർ രൂപ 23.99 ലക്ഷം
AX7 L ഡീസൽ AT 6-സീറ്റർ രൂപ 24.19 ലക്ഷം
AX7 ഡീസൽ AWD 7-സീറ്റർ രൂപ 22.89 ലക്ഷം
AX7 L ഡീസൽ AWD 7-സീറ്റർ രൂപ 24.99 ലക്ഷം

അതായത് മുകളിലുള്ള പട്ടിക ട്രിമ്മിന്റെ പുതിയ വിലകൾ കാണിക്കുന്നു, എസ്‌യുവിക്ക് 75,000 രൂപ വരെ കുറവുണ്ട്, AX7 മാനുവൽ വേരിയന്റുകളിൽ മാറ്റമൊന്നുമില്ല.

പവർട്രെയിൻ സ്പെസിഫിക്കേഷൻ
XUV700 എസ്‌യുവിയുടെ വകഭേദങ്ങളിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്, 197 bhp കരുത്തും 380 പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 450 പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 182 bhp കരുത്ത് നൽകുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിൻ. ഈ രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ / 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. പെട്രോൾ എഞ്ചിൻ വകഭേദങ്ങൾക്ക് ഫ്രണ്ട്-വീൽ ഡ്രൈവ് ഉണ്ട്, ഡീസൽ എഞ്ചിൻ ഫ്രണ്ട്-വീൽ ഡ്രൈവ് അല്ലെങ്കിൽ ഓൾ-വീൽ ഡ്രൈവ് വകഭേദങ്ങളിൽ ലഭ്യമാണ്.

സവിശേഷതകൾ
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, 12 സ്പീക്കർ സോണി 3D സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ XUV700 എസ്‌യുവിയിൽ ഉണ്ട്. ഡ്രൈവർ സീറ്റിൽ മെമ്മറി പ്രവർത്തനക്ഷമതയുണ്ട്.

By admin