സഹോദരനൊപ്പം ജോലി സ്ഥലത്തേക്ക് പുറപ്പെട്ട യുവതി വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട്: സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടത്തില്‍പ്പെട്ട് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതി മരിച്ചു മരിച്ചു. കോഴിക്കോട് യൂണിവേഴ്‌സിറ്റിക്ക് സമീപം ദേവതിയാല്‍ പൂവളപ്പില്‍ ബീബി ബിഷ്‌റ(24) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരന്‍ ഫജറുല്‍ ഇസ്ലാ(26)മിന് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി ഏഴോടെ രാമനാട്ടുകര മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്.  

കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ഇസിജി ടെക്‌നീഷ്യനായിരുന്ന ബിഷ്‌റ ജോലി സ്ഥലത്തേക്ക് പോകാനായാണ് സഹോദരനൊപ്പം പുറപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിറകില്‍ മറ്റൊരു വാഹനമിടിച്ചതിനെത്തുടര്‍ന്ന് ബിഷ്‌റ റോഡിലേക്ക് തെറിച്ച് വീഴുകയും എതിരേ വന്ന വാഹനത്തിന്റെ അടിയില്‍പ്പെടുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: പരേതനായ പിവി ഹുസൈന്‍ മൗലവി. മാതാവ്: സുമയ്യ. ഭര്‍ത്താവ്: മുഹമ്മദ് കോമത്ത്. സഹോദരങ്ങള്‍: സലാം, മുബാറക്, പിവി റഹ്‌മാബി, ജാബിര്‍ സുലൈം, നഈമ, ബദറുദ്ദീന്‍, റാഹത്ത് ബാനു.

‘എല്ലാം സഹിച്ചു ജീവിക്കുക എന്ന് പെണ്‍കുട്ടികളെ ഉപദേശിക്കുന്ന അമ്മമാരാണ് ഇന്നും സമൂഹത്തില്‍, മാറ്റം വേണം’

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin