സര്‍വീസില്‍ നിന്ന് വിരമിക്കാറായോ? മറക്കാതെ പൂര്‍ത്തിയാക്കണം ഈ കാര്യങ്ങള്‍
ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്നത് മിക്ക ആളുകളെയും സംബന്ധിച്ച് അവരുടെ ജീവിതത്തിലെ നിര്‍ണായകമായ ഒരു മുഹൂര്‍ത്തമാണ്. അതോടൊപ്പം തന്നെ സര്‍വീസിലെ അവസാന വര്‍ഷം പൂര്‍ത്തിയാക്കേണ്ട ചില നടപടിക്രമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്. എന്നാല്‍ മാത്രമേ സമാധാന പൂര്‍ണമായ ഒരു വിരമിക്കല്‍ ജീവിതം ആസ്വദിക്കാനാകൂ. കാരണം വിരമിച്ചതിന് ശേഷം ലഭിക്കേണ്ട പെന്‍ഷന്‍ ആനുകൂല്യങ്ങളും ഗ്രാറ്റുവിറ്റികളും സമയബന്ധിതമായി ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിന് ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത് നിര്‍ണായകമാണ്. ഇതിനെല്ലാം ചില സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, മറ്റ് ക്ലിയറന്‍സുകള്‍ എന്നിവയ്ക്കുള്ള പ്രധാന സമയപരിധികള്‍
സര്‍ക്കാര്‍ നല്‍കിയ താമസസ്ഥലങ്ങളില്‍ താമസിക്കുന്ന ജീവനക്കാര്‍ വിരമിക്കുന്നതിന് കുറഞ്ഞത് ഒരു വര്‍ഷം മുമ്പെങ്കിലും അവരുടെ താമസസ്ഥലം സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് ഈ വിശദാംശങ്ങള്‍ ഒരു നോ ഡിമാന്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി എസ്റ്റേറ്റ് ഡയറക്ടറേറ്റിലേക്ക് അയയ്ക്കും. താമസസ്ഥലവുമായി ബന്ധപ്പെട്ട ഏതെങ്കിലും കുടിശ്ശികകള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ വിരമിക്കുന്നതിന് എട്ട് മാസത്തിന് മുമ്പെങ്കിലും ഈ സര്‍ട്ടിഫിക്കറ്റ് നേടണം.
സര്‍വീസ് രേഖകളുടെ പരിശോധനയും തിരുത്തലും
വിരമിക്കുന്ന ജീവനക്കാരന്‍റെ സര്‍വീസ് രേഖകളുടെ സമഗ്രമായ അവലോകനം കൃത്യത ഉറപ്പാക്കാന്‍ വിരമിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് നടത്തണം. ഇതില്‍ ഉള്‍പ്പെടുന്ന നടപടിക്രമങ്ങള്‍ ഇവയാണ്:
നഷ്ടപ്പെട്ടതോ തെറ്റായതോ ആയ സര്‍വീസ് വിശദാംശങ്ങള്‍ പരിശോധിക്കല്‍.
സര്‍വീസ് ബുക്കിലെ ഒഴിവാക്കലുകളോ പോരായ്മകളോ പരിഹരിക്കല്‍.
പെന്‍ഷന്‍
വിരമിക്കുന്ന ജീവനക്കാരനില്‍ നിന്ന് പെന്‍ഷന്‍ ഫോമുകള്‍ സ്വീകരിച്ച തീയതി മുതല്‍ രണ്ട് മാസത്തിനുള്ളില്‍ ഇത് ചെയ്യണം. വിരമിക്കലിന് കുറഞ്ഞത് രണ്ട് മാസം മുമ്പെങ്കിലും പെന്‍ഷന്‍ പേയ്മെന്‍റ് ഓര്‍ഡര്‍ (പിപിഒ) നല്‍കണം. തുടര്‍ന്ന് സെന്‍ട്രല്‍ പെന്‍ഷന്‍ അക്കൗണ്ടിംഗ് ഓഫീസ് ഇരുപത്തിയൊന്ന് ദിവസത്തിനുള്ളില്‍ പെന്‍ഷന്‍ ഡിസ്ബേഴ്സിംഗ് അതോറിറ്റിക്ക് അയയ്ക്കും, ഇത് സമയബന്ധിതമായ പെന്‍ഷന്‍ വിതരണം ഉറപ്പാക്കുന്നു.
സമയപരിധി പ്രധാനം
ഈ സമയപരിധികള്‍ കര്‍ശനമായി പാലിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ പെന്‍ഷനും ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളും കാലതാമസമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഈ ഘട്ടങ്ങളൊന്നും പാലിക്കാത്തത് പല തടസ്സങ്ങള്‍ക്കും കാരണമായേക്കാം, ഇത് വിരമിക്കുന്ന വ്യക്തികളുടെ സാമ്പത്തിക സുരക്ഷയെ ബാധിച്ചേക്കാം.