‘വിനീത് ശ്രീനിവാസനിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല’; മനസ് തുറന്ന് അഭിഷേക്

ബിഗ്ബോസ് മലയാളം സീസൺ‌ ആറിലെ മൽസരാർത്ഥികളിൽ ഒരാളായിരുന്നു അഭിഷേക് ജയദീപ്. തന്റെ ഐഡന്റിറ്റി തുറന്ന് പറഞ്ഞ് കൊണ്ടാണ് അഭിഷേക് ഷോയിലെത്തുന്നത്. താന്‍ സ്വവര്‍ഗാനുരാഗി ആണെന്ന് അഭിഷേക് സ്വന്തം വീട്ടുകാരെ അറിയിച്ചതും ബിഗ് ബോസിലൂടെയായിരുന്നു. ഇപ്പോഴിതാ ഈ കമ്മ്യൂണിറ്റിയിൽ ഉള്ളവർ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് അഭിഷേകും അമ്മയും.  ഒരു ജാതി ജാതകം എന്ന വിനീത് ശ്രീനിവാസൻ സിനിമ തങ്ങളെ നിരാശരാക്കിയെന്നും വല്ലാതെ വിഷമിപ്പിച്ചെന്നും ഇവർ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

”ആ സിനിമയെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാനും അമ്മയും മോനും കൂടിയാണ് സിനിമ കാണാൻ പോയത്. പകുതിക്ക് വെച്ച് ഇറങ്ങിപ്പോന്നു. ഞാൻ ഇനി തുടർന്ന് കാണാൻ ഇരിക്കുന്നില്ലെന്ന് പറഞ്ഞാണ് ഇറങ്ങിപ്പോന്നത്. സോഷ്യൽമീഡിയയിൽ വരുന്ന ചില കമന്റുകളുണ്ടല്ലോ.  ആ സിനിമ മുഴുവൻ അത് പച്ചയ്ക്ക് പറഞ്ഞ് കൊണ്ടിരിക്കുകയാണ്”, അഭിഷേകിന്റെ അമ്മ അഭിമുഖത്തിൽ പറഞ്ഞു.

”ഗേ ആയിട്ടുള്ളവരെ പരിഹസിക്കാൻ ചിലർ ഉപയോഗിക്കുന്ന പേര് ആവർത്തിച്ച് വിളിക്കുന്നുണ്ട് ഈ സിനിമയിൽ. വളരെ മോശം തീമായിരുന്നു സിനിമയുടേത്. കോമഡി എന്ന പേരിൽ എന്ത് അരോചകവും അടിച്ച് വിടാൻ പറ്റുമോ? വിനീത് ശ്രീനിവാസനെപ്പോെലാരു ആളിൽ നിന്ന് ഞങ്ങൾ ഇത് പ്രതീക്ഷിച്ചില്ല. എത്ര നല്ല സിനിമകൾ ചെയ്തിട്ടുള്ള വ്യക്തിയാണ്. എല്ലാം പറഞ്ഞിട്ട് അവസാനം ഇതൊന്നും ഒന്നുമല്ലെന്ന രീതിയിൽ ഒരു മെസേജ് കൊടുത്തു. നമ്മുടെ സമൂഹത്തിൽ ആരും അവസാനത്തെ മെസേജ് ഒന്നും കാണില്ല. മെസേജ് കൊടുക്കണമെന്ന് കരുതിയായിരിക്കാം അവർ ആ സിനിമ ചെയ്തത്. പക്ഷെ അതല്ല സംഭവിച്ചത്. മഴവിൽ എന്ന് ഇടക്ക് പുച്ഛിച്ചുകൊണ്ട് പറയുന്നുണ്ട്. റെയിൻബോ എന്നത് ഒരു പ്രൈഡ് ഫ്ലാഗാണ്. അതിനെ പുച്ഛിച്ച് എന്തിനാണ് പറയുന്നത് എന്തിനാണെന്ന് മനസിലായില്ല”, അഭിഷേക് തുറന്നടിച്ചു.

ALSO READ : റാഫി മതിര സംവിധാനം ചെയ്യുന്ന ‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’; ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin