വിനീതും രാഹുലും പൊലീസിനെ വെട്ടിച്ച് കടന്നത് വേണാട് എക്സ്പ്രസിൽ കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ, ഒരാൾ പിടിയിൽ
തൃശൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പൊലീസിനെ കമ്പളിപ്പിച്ച് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പിടിയിൽ. എറണാകുളത്തുനിന്നും വേണാട് എക്‌സ്പ്രസില്‍ കൊണ്ടുവന്നിരുന്ന പ്രതികളായ ആലപ്പുഴ സ്വദേശികളായ വിനീത്,രാഹുല്‍ എന്നിവരാണ് പൊലീസിനെ വെട്ടിച്ച് ഓടിപ്പോയത്. ഇതിൽ രാഹുലിനെയാണ് പൊലീസ് പിടികൂടിയത്. വടക്കാഞ്ചേരി പൊലീസിന്റെ നേതൃത്വത്തില്‍ ചരല്‍പ്പറമ്പ്, കുമ്പളങ്ങാട് ഇരട്ടക്കുളങ്ങര, വ്യാസ കോളജ് പരിസരം, എന്നീ മേഖലകളില്‍ നടത്തിയ തെരച്ചിലൊടുവിലാണ് രാഹുവിനെ പിടികൂടിയത്.
ആലപ്പുഴ സ്വദേശികളായ കുപ്രസിദ്ധ കുറ്റവാളി വടിവാൾ വിനീത് ഇപ്പോഴും പിടിയിലായിട്ടില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുവരും വഴിയാണ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നും വിനീതും രാഹുലും പൊലീസനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്.
സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് കൊണ്ടുവരികയായിരുന്ന പ്രതികള്‍ മറുവശുത്തുള്ള ട്രാക്കില്‍ വന്നിരുന്ന ധന്‍ബാദ് ട്രെയിനിന്റെ മുന്‍വശത്തുകൂടെ മറുവശത്തേക്ക് ചാടുകയും തുടര്‍ന്ന് പരിസരത്തുള്ള കാട്ടിലേക്ക് ഓടി മറയുകയുമായിരുന്നു. പ്രതികളുടെ കൈവിലങ്ങ് അഴിച്ചിരുന്നതിനാലാണ് രക്ഷപ്പെടാന്‍ ഇടയായത്. റെയിൽവേ സ്റ്റേഷന് പിന്നിലൂടെയുള്ള കാട്ടിലേക്ക് പ്രതികൾ ഓടിക്കയറുന്നത് കണ്ടതായി പ്രദേശവാദി തോമസ് പറഞ്ഞതിനെ തുടർന്ന് കാട്ടിലടക്കം പരിശോധന തുടരുകയാണ്.
Read More : കൊണ്ടോട്ടിയിൽ രാത്രിയെത്തിയ വാഹനം തടഞ്ഞു, യുവാവിനെ കണ്ട് സംശയം; 31.298 ഗ്രാം ഹെറോയിനുമായി പ്രതി പിടിയിൽ