ലഹരി ഇടപാട് അറിഞ്ഞു സ്ഥലത്തെത്തി; പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, കാലിന് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയിൽ ലഹരി ഇടപാട് നടത്തുന്നതിനിടെ പിടികൂടാൻ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതി പിടിയിലായി. ലഹരി ഇടപാട് നടത്തി തിരികെ വരുമ്പോൾ പൊലീസ് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഉവൈസിന്റെ കാലിനാണ് പരിക്കേറ്റത്. കൂടെയുള്ള പൊലീസുകാർ ചാടി മാറിയതിനാൽ മറ്റ് അപകടം ഉണ്ടായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കെ സി വേണുഗോപാലിന്‍റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട്, തട്ടിപ്പിന് ശ്രമം, എംപി പൊലീസില്‍ പരാതി നല്‍കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin