EveningKeralaNews ചെന്നൈ: ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വഴിപാട് നടത്തുകയും ചെയ്ത സംഭവത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി നടൻ മോഹൻൽലാൽ. മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചതിൽ തെറ്റെന്തെന്നായിരുന്നു ചോദ്യത്തിന് മോഹൻലാലിന്റെ ചോദ്യം. മമ്മൂട്ടി സഹോദരനും സുഹൃത്തുമാണ്. ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണ്.
മമ്മൂട്ടി സുഖമായിരിക്കുന്നു. എല്ലാവരെയും പോലെ അദ്ദേഹത്തിന് ഒരു ചെറിയ പ്രശ്‌നമുണ്ടായിരുന്നു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും മോഹൻലാൽ പറഞ്ഞു. എമ്പുരാന്റെ റീലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യത്തിന് മറുപിടിയായാണ് മോഹൻലാന്റെ പ്രതികരണം.
ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തിയത് വാര്‍ത്തയായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്.  എമ്പുരാൻ റിലീസിന് ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്ന അദ്ദേഹം ശബരിമല ദര്‍ശനം നടത്തിയത്.  പമ്പയില്‍ നിന്നും ഇരുമുടിക്കെട്ട് നിറച്ചായിരുന്നു മോഹന്‍ലാല്‍ സന്നിധാനത്ത് എത്തിയത്.
content highlight: mohanlal-calls-sabarimala-offering-for-mammootty
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *