ഫാമിലി കാർ വാങ്ങുന്നവരെ അമ്പരപ്പിക്കാൻ കിയ, രഹസ്യമായൊരു എംപിവി പരീക്ഷണം തകൃതി!
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ കുറച്ചുകാലമായി ഒരു പുതിയ പ്രീമിയം എംപിവി പരീക്ഷിച്ചുവരികയാണ്. വാഹന നിർമ്മാതാക്കൾ ഈ പുതിയ മോഡലിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ നൽകിയിട്ടില്ല. ഇത് കാരൻസിന്റെ പ്രീമിയം പതിപ്പായിരിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. ഇത് എംപിവിയുടെ നിലവിലുള്ള മോഡലിനൊപ്പം വിൽക്കും. ഈ എംപിവി അടുത്ത മാസം (2025 ഏപ്രിൽ) വിൽപ്പനയ്‌ക്കെത്തും. ഇതുവരെ നമുക്കറിയാവുന്ന പുതിയ കിയ എംപിവി ഫാമിലി കാറിന്‍റെ എല്ലാ പ്രധാന വിശദാംശങ്ങളും അറിയാം.
പുതിയ പേര്
കാരൻസിന്റെ പുതുക്കിയ പ്രീമിയം പതിപ്പിന് ‘കാരൻസ്’ എന്നതിന് ശേഷം ഒരു പുതിയ പേരുകൂടി ലഭിക്കും. ഇത് ടോപ്പെൻഡ് മോഡൽ ആയിരിക്കാനാണ് സാധ്യത. ഏകദേശം 20 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.
പനോരമിക് ഡിസ്‌പ്ലേ
പുതിയ കിയ കാരെൻസ് സിറോസിൽ നിന്ന് 30 ഇഞ്ച് ട്രിനിറ്റി പനോരമിക് ഡിസ്‌പ്ലേ കടമെടുക്കാൻ സാധ്യതയുണ്ട്. അതിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അഞ്ച് ഇഞ്ച് ക്ലൈമറ്റ് കൺട്രോൾ സ്‌ക്രീൻ എന്നിവ ഉൾപ്പെടുന്നു.
പുതിയ ഫീച്ചറുകൾ
ലെവൽ 2 അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സ്യൂട്ട് പോലുള്ള സവിശേഷതകളും സിറോസിൽ നിന്ന് ലഭിച്ചേക്കാം. ഫ്രണ്ട് കൊളീഷൻ വാണിംഗ്, ഫ്രണ്ട് കൊളീഷൻ അവോയ്ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, സ്‍മാർട്ട് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സുരക്ഷാ സവിശേഷതകൾ ഈ സ്യൂട്ട് വാഗ്ദാനം ചെയ്യുന്നു.
എഞ്ചിൻ
2025 കിയ കാരൻസിന്റെ പുതിയ പ്രീമിയം വേരിയന്റ് അതിന്റെ പവർട്രെയിൻ നിലവിലെ മോഡലുമായി പങ്കിടും, ഇത് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.
ട്രാൻസ്‍മിഷൻ
ആറ് സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയുൾപ്പെടെ നിലവിലുള്ള കാരൻസിലെ ട്രാൻസ്മിഷനുകൾ തുടരും.
ഓടിഎ
ഈ പുതിയ കിയ എംപിവിയിൽ വെന്‍റിലേറ്റഡ് പിൻ സീറ്റുകൾ, ഡ്യുവൽ ക്യാമറയുള്ള ഡാഷ്‌കാം, വയർലെസ് സ്‍മാർട്ട്‌ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, സ്‍മാർട്ട് എയർ പ്യൂരിഫയർ, ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം, കിയ കണക്റ്റ് 2.0, 360 ഡിഗ്രി ക്യാമറ, ഓവർ-ദി-എയർ (ഒടിഎ) അപ്‌ഡേറ്റുകൾ തുടങ്ങിയവയും ലഭിക്കും.
കാരൻസ് ഇവി
2025 ജൂണിൽ, 135bhp ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ക്രെറ്റ ഇലക്ട്രിക്കിന്റെ ചെറിയ 42kWh ബാറ്ററി പായ്ക്കിനൊപ്പം കിയ കാരെൻസ് ഇവിയെ അവതരിപ്പിക്കും . ഈ കാർ ഒറ്റ ചാർജിൽ ഏകദേശം 400 കിലോമീറ്റർ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.