ചെന്നൈ: ഓഡിഷന്റെ പേരിൽ തട്ടിപ്പ് നടത്തി ന​ഗ്നവീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയുമായി തമിഴ് സീരിയൽ നടി. ബി​ഗ് ബജറ്റ് ചിത്രത്തിന്റെ ഓഡിഷൻ എന്ന വ്യാജേന വിളിച്ചുവരുത്തി വ‍ഞ്ചിച്ചുവെന്നാണ് സീരിയൽ നടിയുടെ പരാതി. ചില വെബ്സൈറ്റുകളിൽ നടിയുടെ ന​ഗ്നവീഡിയോകൾ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് പരാതിയുമായി നടി പൊലീസിനെ സമീപിച്ചത്.

കാമറയ്‌ക്ക് മുന്നിൽ ന​ഗ്നരം​ഗം അഭിനയിച്ചു കാണിക്കാൻ തട്ടിപ്പുസംഘം ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം നടി വീഡിേയോ എടുത്ത് സംഘത്തിന് അയച്ചുകൊടുത്തു. ഈ വീഡിയോ ചില വെബ്സൈറ്റുകളിൽ പ്രത്യേക്ഷപ്പെട്ടതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി നടി തിരിച്ചറിഞ്ഞത്. നടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെ ജയിലർ 2 സിനിമയിൽ അവസരം നൽകാമെന്ന പേരിൽ പണം തട്ടാൻ ശ്രമിച്ചവരെ കുറിച്ച് മലയാളി നടി ഷൈനി സാറ വെളിപ്പെടുത്തിയിരുന്നു. നടന്റെ ഭാര്യാവേഷത്തിൽ അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് സംഘത്തിന്റെ കോൾ വന്നത്. തമിഴിൽ അഭിനയിക്കാനുള്ള ആർടിസ്റ്റ് കാർഡിനായി 12,500 രൂപ ചോദിച്ചെന്നും മറ്റ് താരങ്ങൾ സഹായിച്ചതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും നടി പറ‌ഞ്ഞിരുന്നു.

https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *