മലയാളികൾ ഉൾപ്പെടെയുള്ള ജോലിക്കാരുമായി ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന്​ കാമറൂണിലേക്ക്‌ പുറപ്പെട്ട ചരക്കുകപ്പൽ കടൽകൊള്ളക്കാർ റാഞ്ചിയതായി വിവരം. ബേക്കൽ പനയാൽ അമ്പങ്ങാട്‌ കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവനും (35) ഒരു കൊച്ചിക്കാരനും കടൽക്കൊള്ളക്കാർ തടവിലാക്കിയവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്​ അറിവ്​.
കഴിഞ്ഞ 17ന്‌ രാത്രിയാണ്‌ കപ്പൽ റാഞ്ചിയതെന്ന്​ പനാമയിലെ ‘വിറ്റൂ റിവർ’ കപ്പൽ കമ്പനി 18ന്‌ ഉച്ചയോടെ ബന്ധുക്കളെ അറിയിച്ചു. മൊത്തം 18 പേരാണ്‌ കപ്പലിലുണ്ടായിരുന്നത്‌. ഇവരിൽ ഏഴ്​ ഇന്ത്യക്കാരടക്കം 10 പേരെയാണ്‌ തടവിലാക്കിയിട്ടുള്ളത്‌. കപ്പലും ബാക്കി ജീവനക്കാരും റാഞ്ചിയ കടൽ ഭാഗത്തുതന്നെയുണ്ടെന്നാണ്​ വിവരം.
മുംബൈ ആസ്ഥാനമായ മേരിടെക്ക്‌ ടാങ്കർ മാനേജുമെന്റിന്റേതാണ്‌ കപ്പൽ ചരക്ക്‌. റാഞ്ചിയവരുമായി കപ്പൽ കമ്പനി ചർച്ച നടത്തുന്നുണ്ട്​. ബന്ദികൾ സുരക്ഷിതരാണെന്നാണ്‌ വിവരം. പ്രശ്‌നത്തിൽ ഇടപെടണമെന്ന്‌ അഭ്യർഥിച്ച് രജീന്ദ്രന്റെ ബന്ധുക്കൾ കേന്ദ്ര വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി, എം.പിമാർ എന്നിവർക്ക്‌ നിവേദനം നൽകി.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *