ഒരുക്കം പൂർത്തിയായി; യാക്കോബായ സഭ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേൽക്കും

കൊച്ചി: യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേൽക്കും. ലബനൻ തലസ്ഥാനമായ ബേയ്റൂട്ടിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് ശുശ്രൂഷകൾക്ക് തുടക്കമാവുക. രാത്രി 8.30നാണ് സ്ഥാനാരോഹണച്ചടങ്ങ്. ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയർക്കീസ് ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുക്കാൻ ബേയ്റൂട്ടിൽ എത്തിയിട്ടുണ്ട്. വിശ്വാസികളടക്കം അറുനൂറോളം പേരാണ് സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷികളാവുക. ചടങ്ങ് നടക്കുന്ന ബേയ്റൂട്ടിൽ പുതുതായി നി‍ർമിച്ച സെന്‍റ് മേരീസ് പാത്രയർക്കാ കത്തീഡ്രലിന്‍റെ കൂദാശാ കർമം ഇന്നലെ രാത്രി നിർവഹിച്ചു. ഇവിടെയാണ് സ്ഥാനാരോഹണച്ചടങ്ങ് ഇന്ന് നടക്കുക. പുതിയ കാതോലിക്കയെ വാഴിക്കുന്നതിനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി യാക്കോബായ സഭാ മീഡിയാ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത അറിയിച്ചു. 

‘സഭകളുടെ ലയനം പ്രായോഗികമല്ല’: സമാധാന ശ്രമങ്ങൾക്കാണ് ആദ്യ പരിഗണനയെന്ന് നിയുക്ത യാക്കോബായ സഭാധ്യക്ഷൻ

 

By admin