തിരുവല്ല, എടപ്പാൾ മൈജി ഫ്യൂച്ചർ ഷോറൂമുകളുടെ ഉദ്ഘാടനം ഏപ്രിൽ 5 നും
കോതമംഗലം, നടക്കാവ് ഷോറൂമുകളുടെ ഉദ്ഘാടനം ഏപ്രിൽ അവസാന വാരവും നടക്കുന്നു. ഉദ്ഘാടന ഓഫറുകൾക്കൊപ്പം ഷോപ്പ് ചെയ്യാൻ വമ്പൻ ഉത്സവകാല ഓഫറുകളും.
കോഴിക്കോട്: ഉത്സവകാല ഓഫറുകൾക്ക് പുറമെ വമ്പൻ ഉദ്ഘാടന ഓഫറുകളിൽ ഷോപ്പ് ചെയ്യാൻ അവസരമൊരുക്കി തിരുവല്ല, എടപ്പാൾ മൈജി ഫ്യൂച്ചർ ഷോറൂമുകളുടെ ഉദ്ഘാടനം ഏപ്രിൽ 5 ശനിയാഴ്ച്ച രാവിലെ 10 ന് നടക്കും. തിരുവല്ല ഷോറൂം പ്രശസ്ത സിനിമാതാരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യും. തിരുവല്ല എംസി റോഡിലാണ് ഷോറൂം.
ശുകപുരം ഹോസ്പിറ്റലിന് സമീപം തൃശ്ശൂർ റോഡിൽ , പൂളക്കാട്ട് ആർക്കേഡിലാണ് എടപ്പാൾ മൈജി ഫ്യൂച്ചർ ഷോറൂം തുറക്കുന്നത്. പ്രശസ്ത സിനിമാതാരം ആസിഫ് അലി ഷോറൂം ഉദ്ഘാടനം ചെയ്യും. കോതമംഗലം, കോഴിക്കോട് നടക്കാവ് എന്നിവിടങ്ങളിലെ ഷോറൂമുകളുടെ ഉദ്ഘാടനം ഏപ്രിൽ അവസാന വാരം നടക്കും.
ഒരു വീട്ടിലേക്കുവേണ്ടതെന്തും ഒരു കുടക്കീഴിലെന്നതുപോലെ മൈജി ഫ്യൂച്ചറിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. തിരുവല്ല, എടപ്പാൾ എന്നിവിടങ്ങളിൽ നിന്ന് മൈജിയ്ക്ക് ലഭിച്ച വലിയ ജനപിന്തുണയാണ് അതിവിപുലമായ കളക്ഷനും എക്സ്പീരിയൻസും കസ്റ്റമേഴ്സിന് സമ്മാനിക്കുന്ന മൈജി ഫ്യൂച്ചർ ഷോറൂം തുറക്കാൻ പ്രചോദനമായത്. ഗൃഹോപരകണങ്ങളായ റെഫ്രിജറേറ്റർ , വാഷിങ്മെഷീൻ, ഏസി തുടങ്ങിയവയ്ക്കൊപ്പം കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, മൊബൈൽ ഫോണുകൾ , ലാപ്ടോപ്പുകൾ, ഗാഡ്ജറ്റുകൾ എന്നിവയുടെ ലോകോത്തര ബ്രാന്റുകളുടെ ഏറ്റവും പുതിയ സ്റ്റോക്കുകളുടെ വലിയ കളക്ഷനാണ് മൈജി ഫ്യൂച്ചർഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്.
ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമുകളിൽ, ഏറ്റവും മികച്ച ഓഫറുകൾക്കും ഏറ്റവും വലിയ വിലക്കുറവിനുമൊപ്പം ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി ഉപഭോക്താക്കൾക്കായി സമർപ്പിക്കുന്നത്. ഷോപ്പ് ചെയ്യുന്നവർക്ക് ഒാരോ മണിക്കൂറിലും വമ്പൻ ഭാഗ്യസമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഇതുകൂടാതെ സർപൈ്രസ് സമ്മാനങ്ങൾ, ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് & വിന്നിലൂടെയുള്ള ഭാഗ്യസമ്മാനങ്ങൾ എന്നിവ ഉണ്ടാകും.
റമദാനിനും വിഷുവിനും ഈസ്റ്ററിനുമൊപ്പം മദ്ധ്യവേനൽ അവധി ദിനങ്ങളും കൂടിച്ചേരുന്ന ഈ ഉത്സവകാലത്ത് ഉപഭോക്താവിന് പരമാവധി ആനുകൂല്യങ്ങളിൽ ഷോപ്പ് ചെയ്യാൻ അവസരമൊരുക്കുകയാണ് മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകൾ.
2025-2026 സാമ്പത്തിക വർഷത്തിൽ 5,000 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി വിഭാവനം ചെയ്യുന്നത്. പുതിയ 30 ഷോറൂമുകൾ കൂടി തുറക്കുന്നതിലൂടെ കേരളത്തിൽ ആകെ ഷോറൂമുകളുടെ എണ്ണം 150 ആകും. നിലവിൽ 5000 പേരാണ് മൈജിയുടെ വിവിധ ഷോറൂമുകളിലായി ജോലി ചെയ്യുന്നത്.
120 ലധികം ഷോറൂമുകളും 90 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്. കമ്പനികളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്ക് ആയി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്കാൻ മൈജിക്ക് കഴിയുന്നു. ഇവയെല്ലാം തന്നെ പുതിയതായി തുറക്കുന്ന ഷോറൂമുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കും.
വേനലിനോടനുബന്ധിച്ച് ഏസി വിപണിയിൽ ചൂടും വിലയും തിരക്കും കൂടുന്നതിന് മുമ്പ് ഏതൊരാൾക്കും സീറോ ഡൗൺ പേയ്മെന്റിൽ ഏസി വാങ്ങാനുള്ള സൗകര്യമായ ടേക്ക് ഇറ്റ് ഏസി പോളിസി ഉദ്ഘാടനദിനം മുതൽ ലഭ്യമാകും. ഏസികൾക്കൊപ്പം ബ്രാൻഡുകൾക്കനുസൃതമായി കോംബോ സമ്മാനങ്ങൾ സ്വന്തമാക്കാം. ലോകോത്തര ബ്രാൻഡുകളുടെ ഏസികൾ എപ്പോഴും ഷോറൂമുകളിൽ ലഭ്യമായിരിക്കും. 1 ടൺ മുതൽ 2 ടൺ വരെയുള്ള ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഏസികൾ കില്ലർ പ്രൈസിൽ സെലക്റ്റ് ചെയ്യാം.
ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡിഎഫ് സി ബാങ്ക് എന്നിങ്ങനെ നിരവധി ഫിനാൻഷ്യൽ പാർട്ട്നേഴ്സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇഎംഐ സൗകര്യം, ഗാഡ്ജറ്റ്സിനും അപ്ലയൻസസിനും ബ്രാൻഡുകൾ നൽകുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നല്കുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, വെള്ളത്തിൽ വീഴുക, ഫംഗ്ഷൻ തകരാറിലാകുക എന്നിങ്ങനെ എന്ത് സംഭവിച്ചാലും പരിരക്ഷ നൽകുന്ന മൈജി പ്രൊട്ടക്ഷന് പ്ലാൻ, പഴയതോ , പ്രവർത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തൻ എടുക്കാൻ മൈജി നൽകുന്ന എക്സ്ചേഞ്ച് ഓഫർ ഉൾപ്പെടെ എല്ലാ മൂല്യവർധിത സേവനങ്ങളും എപ്പോഴും ഈ ഷോറൂമുകളിൽ ലഭ്യമായിരിക്കും. ആപ്പിൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനവും ഷോറൂമുകളിൽ ലഭ്യമാണ്. മറ്റെവിടെ നിന്ന് വാങ്ങിയ ഏത് ഹോം അപ്ലയൻസസിനും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്.
ഒറിജിനൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവ്, മറ്റാരും നൽകാത്ത ഓഫറുകൾ, മനോഹരമായ മൂല്യവർധിത സേവനങ്ങൾ, മികച്ച കസ്റ്റമർ കെയർ എന്നിവയിലൂടെ ഈ ഉത്സവകാലത്ത് കേരളത്തിന്റെ ഷോപ്പിംഗ് കൾച്ചറിൽ ഒരു വമ്പൻ ചേഞ്ചാണ് മൈജി ഫ്യൂച്ചർ ഷോറൂമുകൾ സമ്മാനിക്കാൻ പോകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *