ഇഫ്താര്‍ സ്പെഷ്യൽ റോസ് മിൽക്ക് പുഡ്ഡിംഗ് തയ്യാറാക്കാം; റെസിപ്പി
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഇഫ്താര്‍ വ്യത്യസ്തമാക്കാന്‍ കിടിലന്‍ റോസ് മിൽക്ക് പുഡ്ഡിംഗ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പാൽ – 2 ലിറ്റർ
പഞ്ചസാര -1/2 കിലോ
വെള്ളം -1 ഗ്ലാസ്
ചൈന ഗ്രാസ് -5 സ്പൂൺ
കോൺ ഫ്ലോർ -1/2 കപ്പ്
മിൽക്ക് പൗഡർ -1/2 കപ്പ്
റോസ് സിറപ്പ് -3 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം പാത്രം ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ചേർത്ത് കൊടുക്കുക. ഇവ നന്നായിട്ട് അലിഞ്ഞു കഴിയുമ്പോൾ കുതിർത്ത് വെച്ച ചൈനാഗ്രാസ് കൂടി ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. ഇനി ആവശ്യത്തിന് പാലും ചേർത്ത് നന്നായിട്ട് തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് മിൽക്ക് പൗഡർ കൂടി ചേർത്ത് കൊടുക്കാം. ശേഷം അതിലേയ്ക്ക് കുറച്ച് കോൺ ഫ്ലോർ കലക്കിയത് കൂടി ഒഴിച്ചുകൊടുക്കുക. എന്നിട്ട് അതിലേക്ക് തന്നെ ആവശ്യത്തിന് റോസ് സിറപ്പ് കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. അതിനുശേഷം ഒരു ട്രേയിലേക്ക് ഒഴിച്ചുകൊടുത്ത് നന്നായിട്ട് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കാവുന്നതാണ്.
Also read: കൊതിയൂറും രുചിയില്‍ ഞണ്ട് ഫ്രൈ മസാല തയ്യാറാക്കാം; റെസിപ്പി