ആരാണ് റോഡിലൂടെ ഇഴഞ്ഞ് വരുന്നതെന്ന് നോക്കൂ; ഞെട്ടലൊഴിയാതെ നാട്ടുകാർ, വൈറലായി ദൃശ്യങ്ങൾ 

വന്യമൃ​ഗങ്ങളും മറ്റ് ജീവികളും നാട്ടിലിറങ്ങുന്നതിന്റെ അനേകം വീഡിയോകളും ചിത്രങ്ങളും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. സത്യം പറഞ്ഞാൽ ഇതൊരു പുതിയ സംഭവമല്ല ഇപ്പോൾ എന്ന് വേണം പറയാൻ. അതുപോലെ, ഒരു സംഭവം കഴിഞ്ഞ ദിവസം മുംബൈയിലും ഉണ്ടായി. 

മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പവായ് കാമ്പസിലാണ് സംഭവം നടന്നത്. ഇവിടെ, റോഡിലൂടെ ഇഴഞ്ഞു വരുന്ന മുതലയെ കണ്ടത്തിന്റെ ഞെട്ടലിൽ ആണ് ആളുകൾ.  സമീപത്തുള്ള പത്മാവതി ക്ഷേത്രത്തിലെ തടാകത്തിൽ നിന്ന് രക്ഷപ്പെട്ട മുതലയാണത്രേ ഇത്. റോഡിലൂടെ സഞ്ചരിക്കുന്ന മുതലയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഞായറാഴ്ച രാത്രി 7 മണിക്കും 8 മണിക്കും ഇടയിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വനം വകുപ്പിൽ നിന്നുള്ളവർ ഉടനടി സ്‌ഥലത്ത് എത്തുകയും മുതലയെ അവിടെ നിന്നും മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു.  മുനിസിപ്പൽ അധികൃതരും വനം ഉദ്യോഗസ്ഥരുമാണ് ഉടനടി തന്നെ സ്ഥലത്തെത്തിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

മുതല റോഡിലൂടെ ഇഴഞ്ഞു വരുന്നതടക്കമുള്ള സംഭവങ്ങൾ ഇവിടെ നിന്നവർ ക്യാമറയിൽ പകർത്തുകയും ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. വൈറലായ ദൃശ്യങ്ങളിൽ റോഡിലൂടെ പതിയെ ഇഴഞ്ഞു വരുന്ന മുതലയെ കാണാം. ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ആണ് ഇതെന്ന് പറയാതെ വയ്യ. 

എന്നാൽ, ഇത് ആദ്യമായിട്ടല്ല ഇവിടെ മുതല വരുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീണ്ടും മുതല വന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ ആളുകൾ ആശങ്കയിലായി എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഒരിക്കലും ഒരിക്കലും നിങ്ങൾ പിരിയാതിരിക്കട്ടെ, എല്ലാത്തിലും മീതെയാണ് സൗഹൃദം; ഹൃദയം കവരും ഈ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin