‘അന്യ​ഗ്രഹജീവികൾ ആദ്യമെത്തുക 2125 -ൽ ഈ രാജ്യത്ത്’; ചർച്ചയായി ബാബ വം​ഗയുടെ പ്രവചനം

ഭാവിയെ കുറിച്ച് പ്രവചനം നടത്തുന്ന അനേകം ആളുകളെ കുറിച്ച് നാം കേട്ടിട്ടുണ്ടാവും. അതിലൊരാളാണ് ബൾഗേറിയയിൽ ഭാവി പ്രവചനം നടത്തിയിരുന്ന ബാബ വാം​ഗ. 1996 -ൽ ബാബ വംഗ അന്തരിച്ചു എങ്കിലും അവരുടെ പ്രവചനങ്ങൾ പലപ്പോഴും വാർത്തയായി മാറാറുണ്ട്. അതുപോലെ ഒരു പ്രവചനമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 

അന്യ​ഗ്രഹ ജീവികൾ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ നമുക്ക് ഇപ്പോഴും ഒരു തീർപ്പിലെത്താൻ സാധിച്ചിട്ടില്ല. ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാൽ, ഉണ്ടെന്ന് ഉറപ്പിക്കാൻ തക്കതായ തെളിവുകളൊന്നും നമ്മുടെ ശാസ്ത്രലോകത്തിന് കിട്ടിയിട്ടും ഇല്ല. അതേ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതേ ഉള്ളൂ. 

എന്തായാലും, അന്യ​ഗ്രഹജീവികളെ കുറിച്ച് ബാബ വം​ഗ നടത്തിയ ഒരു പ്രവചനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭൂമിയിൽ ഏത് സ്ഥലവുമായിട്ടാണ് അന്യ​ഗ്രഹജീവികൾ ആദ്യം സമ്പർക്കം പുലർത്തുക എന്നതായിരുന്നു ബാബ വം​ഗയുടെ ആ പ്രവചനം. 

ബാബ വാംഗ പറഞ്ഞത്, അന്യഗ്രഹജീവികൾ 2125 -ൽ ഹംഗറിയിലേക്ക് അവരുടെ ആദ്യത്തെ സിഗ്നലുകൾ അയക്കും എന്നാണ്. തുടർന്ന്, അന്യഗ്രഹജീവികളുമായുള്ള ആദ്യത്തെ നേരിട്ടുള്ള സമ്പർക്കവും ഇവിടെ തന്നെയാവും നടക്കുക എന്നും അവർ പറഞ്ഞു. 

കൃത്യം 100 വർഷങ്ങൾക്ക് ശേഷം, 2125 -ൽ, അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങാൻ ശ്രമിക്കുമെന്നും, ഹംഗറിയെ അവരുടെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കുമെന്നും ബാബ വം​ഗ പറഞ്ഞിട്ടുണ്ട്. ബഹിരാകാശത്ത് നിന്നുള്ള സിഗ്നലുകൾ ഹംഗറിക്ക് സ്വീകരിക്കാനാവും എന്നും അവർ തന്റെ പ്രവചനത്തിൽ പറയുന്നു. 

അതേസമയം, ബാബ വം​ഗയുടെ പ്രവചനങ്ങൾ വെറും പ്രവചനങ്ങൾ മാത്രമാണ്. യാതൊരു തരത്തിലുള്ള ശാസ്ത്രീയമായ അടിസ്ഥാനമോ പിൻബലമോ ഒന്നും തന്നെ ഇതിന് ഇല്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin

You missed