GST Guide: ജിഎസ്ടി എത്ര വിധം, അതെങ്ങനെ കണക്കാക്കാം, ജിഎസ്ടിയെക്കുറിച്ച് അറിയേണ്ടതെല്ലാം
എന്താണ് ജിഎസ്ടി?
എക്‌സൈസ് ഡ്യൂട്ടി, വാറ്റ്, സര്‍വീസ് ടാക്‌സ് തുടങ്ങിയ പല മുന്‍ പരോക്ഷ നികുതികള്‍ക്കും പകരമായി വന്ന ഒരു പരോക്ഷ നികുതിയാണ് ജി എസ്ടി (ചരക്ക് സേവന നികുതി-The Goods and Service Tax). രാജ്യത്തിന് ഒരൊറ്റ ആഭ്യന്തര നികുതി നിയമമായി ഇത് പ്രവര്‍ത്തിക്കുന്നു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ജിഎസ്ടി ഈടാക്കുന്നു.
ജിഎസ്ടിയുടെ ചരിത്രം:
ജിഎസ്ടി നിയമം 2017 മാര്‍ച്ച് 29-ന് പാര്‍ലമെന്റ് പാസാക്കി. 2017 ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഇത് എങ്ങനെ നിലവില്‍ വന്നു എന്ന് നോക്കാം:
* 2000-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ജിഎസ്ടി നിയമം രൂപീകരിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയമിച്ചു.
* 2004-ല്‍ നികുതി സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനായി ഒരു പുതിയ നികുതി ഘടന നടപ്പാക്കണമെന്ന് ടാസ്‌ക് ഫോഴ്സ് നിര്‍ണ്ണയിച്ചു.
* 2006-ല്‍ ഏപ്രില്‍ 1, 2010 മുതല്‍ ജിഎസ്ടി അവതരിപ്പിക്കാന്‍ ധനമന്ത്രി നിര്‍ദ്ദേശിച്ചു.
* 2011-ല്‍ ജിഎസ്ടി നിയമം അവതരിപ്പിക്കുന്നതിന് ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കി.
* 2012-ല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ജിഎസ്ടിയെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു. ഒരു വര്‍ഷത്തിനു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
* 2014-ല്‍ പുതിയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ജിഎസ്ടി ബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിച്ചു, 2015-ല്‍ ലോക്‌സഭയില്‍ ബില്‍ പാസാക്കി.
* എന്നാല്‍ രാജ്യസഭയില്‍ അംഗീകാരം ലഭിക്കാത്തതിനാല്‍ നിയമം നടപ്പാക്കുന്നത് വൈകി.
* 2016-ല്‍ ജിഎസ്ടി നിലവില്‍ വന്നു, പുതുക്കിയ മോഡല്‍ ജിഎസ്ടി നിയമം ഇരുസഭകളും അംഗീകരിച്ചു. രാഷ്ട്രപതിയും ഇതിന് അംഗീകാരം നല്‍കി.
* 2017-ല്‍ 4 അനുബന്ധ ജിഎസ്ടി ബില്ലുകള്‍ ലോക്‌സഭയില്‍ പാസാക്കി. മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കി. പിന്നീട് രാജ്യസഭ നാല് അനുബന്ധ ജിഎസ്ടി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കി. ഇതിലൂടെ പുതിയ നികുതി സമ്പ്രദായം 2017 ജൂലൈ 1 മുതല്‍ നിലവില്‍ വന്നു.
ജിഎസ്ടിയില്‍ ലയിപ്പിച്ച കേന്ദ്ര നികുതികള്‍ താഴെ പറയുന്നവയാണ്:
* സര്‍വീസ് ടാക്‌സ്
* കേന്ദ്ര എക്‌സൈസ് ഡ്യൂട്ടികള്‍
* അധിക എക്‌സൈസ് ഡ്യൂട്ടികള്‍
* കസ്റ്റംസിന്റെ അധിക ഡ്യൂട്ടി
* എക്‌സൈസ് ഡ്യൂട്ടികള്‍
* സെസ്സും സര്‍ചാര്‍ജും
ജിഎസ്ടിയില്‍ ലയിപ്പിച്ച സംസ്ഥാന നികുതികള്‍:
* എന്‍ട്രി ടാക്‌സ്
* ലക്ഷ്വറി ടാക്‌സ്
* സെന്‍ട്രല്‍ സെയില്‍സ് ടാക്‌സ്
* പര്‍ച്ചേസ് ടാക്‌സ്
* സംസ്ഥാന വാറ്റ്
* വിനോദ നികുതി
* സംസ്ഥാന സെസ്സുകളും സര്‍ചാര്‍ജുകളും
* പരസ്യങ്ങള്‍ക്കുള്ള നികുതി
* ചൂതാട്ടത്തിനും ലോട്ടറിക്കുമുള്ള നികുതി
ജിഎസ്ടി എത്ര വിധം?
ജിഎസ്ടിക്ക് സിജിഎസ്ടി, എസ്ജിഎസ്ടി, ഐജിഎസ്ടി, യുടിജിഎസ്ടി എന്നിങ്ങനെ നാല് വ്യത്യസ്ത ഘടകങ്ങളുണ്ട്.
* സെന്‍ട്രല്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (സിജിഎസ്ടി): സംസ്ഥാനത്തിനുള്ളില്‍ ഉല്‍പന്നങ്ങളും സേവനങ്ങളും വിതരണം ചെയ്യുമ്പോള്‍ ഈടാക്കുന്ന നികുതിയാണിത്.
* സ്റ്റേറ്റ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (എസ്ജിഎസ്ടി): സംസ്ഥാനത്തിനുള്ളില്‍ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വില്‍ക്കുമ്പോള്‍ ഈടാക്കുന്ന നികുതിയാണിത്.
* ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (ഐജിഎസ്ടി): ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും അന്തര്‍ സംസ്ഥാന ഇടപാടുകള്‍ക്ക് ഈടാക്കുന്ന നികുതിയാണിത്.
* യൂണിയന്‍ ടെറിട്ടറി ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (യുടിജിഎസ്ടി): ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാമന്‍, ദിയു, ദാദ്ര, നാഗര്‍ ഹവേലി, ലക്ഷദ്വീപ്, ചണ്ഡീഗഡ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വിതരണത്തിന് ഈടാക്കുന്ന നികുതിയാണിത്. സിജിഎസ്ടിയോടൊപ്പം യുടിജിഎസ്ടിയും ഈടാക്കുന്നു.
ജിഎസ്ടിയുടെ ലക്ഷ്യങ്ങള്‍ ഏതൊക്കെ:
* ലളിതവല്‍ക്കരണവും ഏകീകരണവും: ഒരൊറ്റ നികുതി നടപ്പാക്കുന്നതിലൂടെ, ഒരേ ഉല്‍പ്പന്നത്തിനോ സേവനത്തിനോ സംസ്ഥാനങ്ങളില്‍ ഏകീകൃത നിരക്കുകള്‍ ഉറപ്പാക്കുന്നു, ഇത് നികുതി ഭരണത്തെ ലളിതമാക്കുന്നു.
* പ്രധാന പരോക്ഷ നികുതികള്‍ ഉള്‍പ്പെടുത്തുക: ജിഎസ്ടി പ്രധാന പരോക്ഷ നികുതികളെ (സര്‍വീസ് ടാക്‌സ്, വാറ്റ്, സെന്‍ട്രല്‍ എക്‌സൈസ് പോലുള്ളവ) ഒന്നായി സംയോജിപ്പിച്ച് നികുതി ഇടപാടുകളിലെ സങ്കീര്‍ണ്ണതകള്‍ ഗണ്യമായി കുറച്ചു. ഇത് സര്‍ക്കാരിന്റെ നികുതി ഭരണം ലളിതമാക്കി.
* നികുതികളുടെ കാസ്‌കേഡിംഗ് ഇഫക്റ്റ് ഇല്ലാതാക്കുക: ജിഎസ്ടിയില്‍, സപ്ലൈ ചെയിനിന്റെ ഓരോ ഘട്ടത്തിലും കൂട്ടിച്ചേര്‍ക്കുന്ന നെറ്റ് മൂല്യത്തില്‍ മാത്രമേ നികുതി ഈടാക്കൂ, ഇത് സാധനങ്ങളിലും സേവനങ്ങളിലും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുകളുടെ സുഗമമായ ഒഴുക്കിന് അനുവദിക്കുന്നു.
* നികുതി വെട്ടിപ്പ് കുറയ്ക്കുക: ജിഎസ്ടി ഒരു രാജ്യവ്യാപക നികുതിയും കേന്ദ്രീകൃത നിരീക്ഷണ സംവിധാനവുമുള്ളതിനാല്‍, വീഴ്ച വരുത്തുന്നവരെ കൂടുതല്‍ കാര്യക്ഷമമായി കണ്ടെത്തി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു, അതുവഴി നികുതി വെട്ടിപ്പും തട്ടിപ്പും കുറയ്ക്കുന്നു.
* നികുതിദായകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക: മുമ്പ്, വിവിധ നികുതി നിയമങ്ങളില്‍ വിറ്റുവരവിനെ അടിസ്ഥാനമാക്കി രജിസ്‌ട്രേഷന് വ്യത്യസ്ത പരിധി നിശ്ചയിച്ചിരുന്നു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഏകീകൃത നികുതി എന്ന നിലയില്‍, ജിഎസ്ടി നികുതി രജിസ്റ്റര്‍ ചെയ്ത ബിസിനസ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.
* വ്യാപാരം എളുപ്പമാക്കുന്നു: ജിഎസ്ടി നടപടിക്രമങ്ങള്‍, രജിസ്‌ട്രേഷന്‍ മുതല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, റീഫണ്ട്, ഇ-വേ ബില്‍ ജനറേഷന്‍ വരെ മിക്കവാറും പൂര്‍ണ്ണമായും ഓണ്‍ലൈനാണ്. ഈ മാറ്റം ഇടപാടുകളിലെ സങ്കീര്‍ണ്ണതകാള്‍ കുറച്ചു. വ്യാപാരം എളുപ്പമാക്കി.
* ലോജിസ്റ്റിക്‌സും വിതരണവും മെച്ചപ്പെടുത്തുന്നു: ഇ-വേ ബില്‍ സംവിധാനവും അന്തര്‍ സംസ്ഥാന ചെക്ക്‌പോസ്റ്റുകള്‍ നീക്കം ചെയ്തതും ഗതാഗതവും ലക്ഷ്യസ്ഥാന കാര്യക്ഷമതയും മെച്ചപ്പെടുത്തി, ലോജിസ്റ്റിക്‌സ് & വെയര്‍ഹൗസിംഗ് ചെലവുകള്‍ കുറച്ചു.
* മത്സര വിലകള്‍ പ്രോത്സാഹിപ്പിക്കുകയും ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു: ഏകീകൃത ജിഎസ്ടി നിരക്കുകള്‍ ഇന്ത്യയിലുടനീളം ആഗോളതലത്തില്‍ മത്സര വിലകള്‍ പ്രോത്സാഹിപ്പിച്ചു. ഇത് ഉപഭോഗം വര്‍ദ്ധിപ്പിച്ചു, ഇത് ഉയര്‍ന്ന വരുമാനത്തിന് കാരണമായി. ജിഎസ്ടിയുടെ മറ്റൊരു പ്രധാന ലക്ഷ്യവും ഇതിലൂടെ കൈവരിച്ചു.
ജിഎസ്ടിയുടെ ഗുണങ്ങള്‍:
* കാസ്‌കേഡിംഗ് നികുതി ഇഫക്റ്റ് ഇല്ലാതാക്കുന്നു: ജിഎസ്ടി അവതരിപ്പിച്ചതോടെ ഒന്നിലധികം നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ടതില്ല.
* സംഘടിതമല്ലാത്ത മേഖലയുടെ നിയന്ത്രണം: ഓണ്‍ലൈന്‍ ഇടപാടുകള്‍ , പേയ്മെന്റ്, ക്ലെയിം പ്രോസസ്സുകള്‍ എന്നിവയെല്ലാം ജിഎസ്ടി ബില്‍ വഴി കാര്യക്ഷമമാക്കിയിട്ടുണ്ട്.
* ഏകീകൃത നികുതി സമ്പ്രദായം: ഇത് ഇന്ത്യയിലുടനീളമുള്ള നിയമങ്ങള്‍, പോളിസികള്‍, നികുതി നിരക്കുകള്‍ എന്നിവയില്‍ സ്ഥിരത ഉറപ്പാക്കുന്നു. ജിഎസ്ടി കോമ്പോസിഷന്‍ സ്‌കീമിലൂടെ ബിസിനസ്സുകള്‍ക്ക് അവരുടെ നികുതികള്‍ കുറയ്ക്കാന്‍ കഴിയും.
* കാര്യക്ഷമമായ ജിഎസ്ടി ഓണ്‍ലൈന്‍ പ്രോസസ്: ഇത് പ്രക്രിയയെ നന്നായി ക്രമീകരിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരിടത്ത് നിന്ന് തന്നെ ജിഎസ്ടി സേവനങ്ങള്‍ക്ക് എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇത് സഹായിക്കുന്നു.
ജിഎസ്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു?
* നിര്‍മ്മാതാവ്: ഉല്‍പ്പന്നം നിര്‍മ്മിക്കാന്‍ വാങ്ങിയ അസംസ്‌കൃത വസ്തുവിനും അതിലൂടെ കൂട്ടിച്ചേര്‍ത്ത മൂല്യത്തിനും നിര്‍മ്മാതാവ് ജിഎസ്ടി അടയ്ക്കണം.
* സേവന ദാതാവ്: ഈ കേസില്‍, സേവന ദാതാവ് ഉല്‍പ്പന്നത്തിന്റെ വാങ്ങല്‍ വിലയ്ക്കും അതിലൂടെ കൂട്ടിച്ചേര്‍ത്ത മൂല്യത്തിനും ജിഎസ്ടി അടയ്ക്കാന്‍ ബാധ്യസ്ഥനാണ്.
* എന്നാലും, നിര്‍മ്മാതാവിന് അടയ്ക്കേണ്ട മൊത്തം ജിഎസ്ടിയില്‍ നിന്ന് നികുതി പേയ്മെന്റ് കുറയ്ക്കാന്‍ കഴിയും.
* റീട്ടെയിലര്‍: റീട്ടെയിലര്‍ ഡിസ്ട്രിബ്യൂട്ടറില്‍ നിന്ന് വാങ്ങിയ ഉല്‍പ്പന്നത്തിനും അവര്‍ ചേര്‍ത്ത മാര്‍ജിനും പണം നല്‍കണം.
* എന്നാലും, റീട്ടെയിലര്‍ക്ക് അടയ്ക്കേണ്ട മൊത്തം ജിഎസ്ടി തുകയില്‍ നിന്ന് നികുതി പേയ്മെന്റ് കുറയ്ക്കാന്‍ കഴിയും.
* ഉപഭോക്താവ്: വാങ്ങിയ ഉല്‍പ്പന്നത്തിന് ജിഎസ്ടി നല്‍കണം.
ജിഎസ്ടി രജിസ്‌ട്രേഷന്‍ എങ്ങനെ?
ജിഎസ്ടിക്ക് കീഴില്‍ യോഗ്യതയുള്ള ഏതൊരു കമ്പനിയും ജിഎസ്ടി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് GSTIN എന്ന ഒരു registration നമ്പര്‍ ലഭിക്കും. എല്ലാ സേവനദാതാക്കളും, വാങ്ങുന്നവരും, വില്‍ക്കുന്നവരും രജിസ്റ്റര്‍ ചെയ്യണം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനം നേടുന്ന ഒരു ബിസിനസ് ജിഎസ്ടിക്ക് രജിസ്റ്റര്‍ ചെയ്യണം. ഇതിന് 2-6 പ്രവൃത്തി ദിവസങ്ങള്‍ എടുക്കും.
ജിഎസ്ടി റിട്ടേണ്‍സ് എങ്ങനെ നല്‍കും?
നികുതിദായകന്‍ അതോറിറ്റിക്ക് സമര്‍പ്പിക്കേണ്ട വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു രേഖയാണ് ജിഎസ്ടി റിട്ടേണ്‍സ്. നികുതിദായകന്റെ നികുതി ബാധ്യത കണക്കാക്കാന്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നു.
ജിഎസ്ടിക്ക് കീഴില്‍, രജിസ്റ്റര്‍ ചെയ്ത ഡീലര്‍മാര്‍ അവരുടെ ജിഎസ്ടി റിട്ടേണ്‍ അവരുടെ വാങ്ങലുകള്‍, വില്‍പ്പന, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, ഔട്ട്പുട്ട് ജിഎസ്ടി എന്നിവയുടെ വിശദാംശങ്ങള്‍ സഹിതം ഫയല്‍ ചെയ്യണം. ബിസിനസ്സുകള്‍ 2 പ്രതിമാസ റിട്ടേണുകളും ഒരു വാര്‍ഷിക റിട്ടേണും ഫയല്‍ ചെയ്യേണ്ടതുണ്ട്.
ജിഎസ്ടി നിരക്കുകള്‍ എത്ര?
ജിഎസ്ടി കൗണ്‍സില്‍ വിവിധ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ജിഎസ്ടി നിരക്കുകള്‍ നല്‍കിയിട്ടുണ്ട്. ചില ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി ഇല്ലാതെ വാങ്ങാന്‍ കഴിയും, മറ്റുള്ളവയ്ക്ക് 5%, 12%, 18%, 28% എന്നിങ്ങനെ ജിഎസ്ടി ഈടാക്കുന്നു.
ജിഎസ്ടി പേയ്മെന്റുകള്‍ എങ്ങനെ?
നിലവില്‍, എല്ലാ മാസവും ജിഎസ്ടി അടയ്ക്കണം. GSTR-1 ഉം GSTR-3B യും ഫയല്‍ ചെയ്യണം. റിട്ടേണുകളുടെ കാര്യത്തില്‍, ബന്ധപ്പെട്ട ഫോമുകളും സമര്‍പ്പിക്കണം. ഓണ്‍ലൈനായും ഓഫ്ലൈനായും പണമടയ്ക്കാം. പണമടച്ച ശേഷം, ഒരു ചലാന്‍ ഉണ്ടാക്കണം.
ജിഎസ്ടി ഇ-വേ ബില്‍:
ചരക്കുകളുടെ നീക്കം തെളിയിക്കാന്‍ ഉണ്ടാക്കുന്ന ഒരു ഇലക്ട്രോണിക് രേഖയാണ് ഇ-വേ ബില്‍. ജിഎസ്ടി പോര്‍ട്ടലില്‍ നിന്ന് നിങ്ങള്‍ക്ക് ബില്‍ ഉണ്ടാക്കാം.
ജിഎസ്ടി കൗണ്‍സില്‍:
ജിഎസ്ടിയുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നങ്ങളിലും സംസ്ഥാനത്തിനും കേന്ദ്ര സര്‍ക്കാരിനും ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ നല്‍കുന്നു. ധനമന്ത്രിയാണ് ഈ കൗണ്‍സിലിന്റെ ചെയര്‍മാന്‍. എല്ലാ സംസ്ഥാനങ്ങളിലെയും റവന്യൂ അല്ലെങ്കില്‍ ധനമന്ത്രിമാരാണ് കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍.
ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പ് പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നടപടിക്രമം എന്തായിരുന്നു?
* കേന്ദ്രവും സംസ്ഥാനവും വെവ്വേറെ നികുതികള്‍ ഈടാക്കിയിരുന്നു. ഓരോ സംസ്ഥാനത്തിനും നികുതി നയങ്ങളില്‍ വ്യത്യാസങ്ങളുണ്ടായിരുന്നു.
* ഒരാളില്‍ ഇറക്കുമതി നികുതി ചുമത്തിയാല്‍ പോലും അതിന്റെ ഭാരം മറ്റൊരാളില്‍ വന്നു ചേരുമായിരുന്നു. പ്രത്യക്ഷ നികുതിയുടെ കാര്യത്തില്‍ നികുതിദായകന്‍ നികുതി അടയ്ക്കേണ്ടി വരും.
* ജിഎസ്ടി വരുന്നതിനു മുന്‍പ് ഇന്ത്യയില്‍ പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും ഉണ്ടായിരുന്നു.
ആരെല്ലാമാണ് ജിഎസ്ടി രജിസ്റ്റര്‍ ചെയ്യേണ്ടത്?
താഴെ പറയുന്ന സ്ഥാപനങ്ങളും വ്യക്തികളും ജിഎസ്ടിക്ക് രജിസ്റ്റര്‍ ചെയ്യണം:
* ഇ-കൊമേഴ്‌സ് അഗ്രഗേറ്റര്‍മാര്‍.
* ഇ-കൊമേഴ്‌സ് അഗ്രഗേറ്റര്‍മാര്‍ വഴി സാധനങ്ങള്‍ വിതരണം ചെയ്യുന്ന വ്യക്തികള്‍.
* റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം അനുസരിച്ച് നികുതി അടയ്ക്കുന്ന വ്യക്തികള്‍.
* ഇന്‍പുട്ട് സര്‍വീസ് ഡിസ്ട്രിബ്യൂട്ടര്‍മാര്‍, വിതരണക്കാരുടെ ഏജന്റുമാര്‍.
* നികുതി ചുമത്താവുന്ന വിദേശികള്‍.
* പരിധി കവിഞ്ഞ വിറ്റുവരവുള്ള ബിസിനസ്സുകള്‍.
* ജിഎസ്ടി നിയമം വരുന്നതിനു മുന്‍പ് രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍.
ജിഎസ്ടി എങ്ങനെ കണക്കാക്കാം?
ജിഎസ്ടിക്ക് കൃത്യമായ തുക അടയ്ക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. തെറ്റായ തുക അടച്ചാല്‍ 18% പലിശ ഈടാക്കും. ജിഎസ്ടി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് എത്ര തുകയാണോ അടയ്ക്കേണ്ടത് എന്ന് എളുപ്പത്തില്‍ കണ്ടെത്താനാകും. ഇതിലൂടെ മികച്ച ഫലം ലഭിക്കാന്‍ ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കണം.
നിങ്ങളുടെ ജിഎസ്ടി ബാധ്യത എങ്ങനെ കണക്കാക്കാമെന്ന് കാണിക്കുന്ന ഒരു ഉദാഹരണം ഇതാ:
അന്തര്‍ സംസ്ഥാന വില്‍പ്പനയുടെ ആകെ മൂല്യം 25 ലക്ഷം രൂപയാണെങ്കില്‍, മുന്‍കൂറായി ലഭിച്ചത് 8 ലക്ഷം രൂപയാണ്. SGST കണക്കാക്കുന്നത് 25 ലക്ഷം x 9% = 2.25 ലക്ഷം രൂപ, CGST 25 ലക്ഷം x 9% = 2.25 ലക്ഷം രൂപ എന്നിങ്ങനെയാണ്
ജിഎസ്ടി ഹെല്‍പ്പ്‌ലൈന്‍:
ജിഎസ്ടി ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ ആശയക്കുഴപ്പങ്ങളോ ഉള്ള നികുതിദായകര്‍ക്ക് ജിഎസ്ടി ഹെല്‍പ്പ്‌ലൈന്‍ വഴി ബന്ധപ്പെട്ട അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. നേരത്തെ നികുതിദായകര്‍ക്ക് helpdesk@gst.gov.in എന്ന ഹെല്‍പ്പ്‌ഡെസ്‌ക് ഇമെയില്‍ ഐഡി വഴി ബന്ധപ്പെടാമായിരുന്നു. എന്നാല്‍ ഈ മെയില്‍ ഐഡി ഇപ്പോള്‍ ലഭ്യമല്ല.
ജിഎസ്ടി ഹെല്‍പ്പ്‌ലൈന്‍ വിശദാംശങ്ങള്‍:
ടോള്‍ ഫ്രീ ഫോണ്‍ നമ്പര്‍ 1800 1200 232, 1800-103-4786 (ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍)
സെല്‍ഫ്-ഹെല്‍പ്പ് പോര്‍ട്ടല്‍: https://selfservice.gstsystem.in/
ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെയാണ്?
ഉപകരണങ്ങള്‍: അംഗവൈകല്യമുള്ളവര്‍ക്കുള്ള ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവ.
അസംസ്‌കൃത വസ്തുക്കള്‍: കൈത്തറി തുണിത്തരങ്ങള്‍, സംസ്‌കരിക്കാത്ത കമ്പിളി, ഖാദി നൂലിനുള്ള പരുത്തി, അസംസ്‌കൃത ചണം, അസംസ്‌കൃത പട്ട് തുടങ്ങിയവ.
ഭക്ഷണ സാധനങ്ങള്‍: പച്ചക്കറികള്‍, പഴങ്ങള്‍, ഇറച്ചി, മത്സ്യം, ധാന്യങ്ങള്‍ തുടങ്ങിയവ.
മറ്റുള്ളവ: പുസ്തകങ്ങള്‍: പത്രങ്ങള്‍, ജേണലുകള്‍, വാക്‌സിനുകള്‍, ഭൂപടങ്ങള്‍, ജുഡീഷ്യല്‍ ഇതര സ്റ്റാമ്പുകള്‍ തുടങ്ങിയവ.
GSTIN – GST തിരിച്ചറിയല്‍ നമ്പര്‍ എങ്ങനെ അറിയാം:
ഓരോ നികുതിദായകനും നല്‍കുന്ന 15 അക്ക യൂണീക് കോഡാണ് GSTIN. നിങ്ങള്‍ താമസിക്കുന്ന സംസ്ഥാനത്തെയും പാന്‍ കാര്‍ഡിനെയും അടിസ്ഥാനമാക്കിയാണ് GSTIN നല്‍കുന്നത്. ഇതിന്റെ ഉപയോഗങ്ങള്‍ എന്തൊക്കെയാണ്.
* ഈ നമ്പറിന്റെ സഹായത്തോടെ ലോണുകള്‍ എടുക്കാന്‍ സാധിക്കും.
* റിട്ടേണ്‍ ക്ലെയിം ചെയ്യാന്‍ സാധിക്കും.
* വെരിഫിക്കേഷന്‍ എളുപ്പമാക്കുന്നു.
* മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.
ഔദ്യോഗിക ജിഎസ്ടി പേജ് സന്ദര്‍ശിച്ച് ജിഎസ്ടി നമ്പര്‍ ഓണ്‍ലൈനായി പരിശോധിക്കുക. ഇന്‍വോയിസില്‍ നല്‍കിയിട്ടുള്ള GSTIN സെര്‍ച്ച് ബോക്‌സില്‍ നല്‍കുക, തുടര്‍ന്ന് കാപ്ച നല്‍കുക, തുടര്‍ന്ന് വിശദാംശങ്ങള്‍ കാണുന്നതിന് ‘Enter’ ക്ലിക്കുചെയ്യുക.
പുതിയ പ്രോട്ടോക്കോളുകള്‍
ജിഎസ്ടി റിട്ടേണ്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്നതിനു പുറമേ, നികുതി ചട്ടക്കൂട് നിരവധി പുതിയ പ്രോട്ടോക്കോളുകള്‍ അവതരിപ്പിച്ചു.
ഇ-വേ ബില്ലുകള്‍: ഈ കേന്ദ്രീകൃത ഇ-വേ ബില്‍ സംവിധാനം 2018 ഏപ്രില്‍ 1-ന് അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനും 2018 ഏപ്രില്‍ 15-ന് അന്തര്‍ സംസ്ഥാന നീക്കത്തിനും ആരംഭിച്ചു. വ്യാപാരികള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും കൊണ്ടുപോകുന്ന സാധനങ്ങള്‍ക്കായി എളുപ്പത്തില്‍ ഇ-വേ ബില്ലുകള്‍ ഉണ്ടാക്കാന്‍ ഈ സംവിധാനം അനുവദിക്കുന്നു. ഇത് നികുതി അധികാരികള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി. ചെക്ക്‌പോസ്റ്റുകളില്‍ ചെലവഴിക്കുന്ന സമയം കുറച്ചു, അതുവഴി നികുതി വെട്ടിപ്പ് തടഞ്ഞു.
ഇ-ഇന്‍വോയ്‌സിംഗ്: മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 100 കോടി രൂപയില്‍ കൂടുതല്‍ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സുകള്‍ക്ക് ബാധകമായ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം എല്ലാ B2B ഇന്‍വോയ്‌സുകള്‍ക്കും ഒരു യൂണീക് ഇന്‍വോയ്‌സ് റഫറന്‍സ് നമ്പര്‍ നേടാന്‍ നിര്‍ബന്ധിക്കുന്നു. ഈ ഇന്‍വോയ്‌സുകള്‍ GSTN ഓണ്‍ലൈന്‍ ഇന്‍വോയ്‌സ് രജിസ്‌ട്രേഷന്‍ പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്യപ്പെടുന്നു, അവിടെ അവയുടെ കൃത്യതയും ആധികാരികതയും പരിശോധിക്കുന്നു. അംഗീകരിച്ചുകഴിഞ്ഞാല്‍, ബിസിനസ്സുകള്‍ക്ക് ഒരു ഡിജിറ്റല്‍ സിഗ്‌നേച്ചറും QR കോഡും നല്‍കും. ഇ-ഇന്‍വോയ്‌സിംഗ് ഡാറ്റാ എന്‍ട്രിയിലെ പിശകുകള്‍ കുറയ്ക്കുന്നു, ഇന്‍വോയ്‌സ് പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു, കൂടാതെ IRP-യും GST പ്ലാറ്റ്ഫോമും തമ്മില്‍ ഇന്‍വോയ്‌സ് വിവരങ്ങള്‍ തല്‍ക്ഷണം കൈമാറാന്‍ സഹായിക്കുന്നു. GSTR-1 ന്റെ മാനുവല്‍ ഫയലിംഗിന്റെ ആവശ്യകതയും ഇത് ഇല്ലാതാക്കുന്നു.
HSN കോഡ്: 2021 ഏപ്രില്‍ 1 മുതല്‍, ബിസിനസ്സുകള്‍ അവരുടെ SAC/HSN കോഡ് എല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി ഇന്‍വോയ്‌സുകളില്‍ നല്‍കണം. ഉദാഹരണത്തിന്, മുന്‍ വര്‍ഷത്തില്‍ 5 കോടി രൂപ വരെ മൊത്തം വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ഇന്‍വോയ്‌സുകളില്‍ അവരുടെ 4-അക്ക HSN കോഡ് നല്‍കണം, അതേസമയം 5 കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ളവര്‍ അവരുടെ 6-അക്ക HSN കോഡ് സൂചിപ്പിക്കണം. 4/6-അക്ക HSN അല്ലെങ്കില്‍ SAC കോഡുകളിലെ മാറ്റങ്ങള്‍ GSTR-1 ഫോം പട്ടിക 12-ല്‍ രേഖപ്പെടുത്തണം.
ജിഎസ്ടിയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍:
1) ഇന്ത്യയില്‍ ജിഎസ്ടി നടപ്പാക്കിയത് എന്ന്?
പാര്‍ലമെന്റില്‍ ജിഎസ്ടി നിയമം പാസാക്കിയ ശേഷം 2017 ജൂലൈ 01 അര്‍ദ്ധരാത്രി മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നു.
2) ആര്‍ക്കൊക്കെയാണ് ജിഎസ്ടി അടയ്ക്കാന്‍ അര്‍ഹതയുള്ളത്?
സാധാരണയായി, ജിഎസ്ടി അടയ്ക്കേണ്ടത് സാധനങ്ങളുടെയോ സേവനങ്ങളുടെയോ ദാതാവാണ്. എന്നാലും, റിവേഴ്‌സ് ചാര്‍ജ് പ്രക്രിയയില്‍, ചില സാഹചര്യങ്ങളില്‍ സ്വീകര്‍ത്താവിനെ ബാധ്യസ്ഥനാക്കാം, ഉദാഹരണത്തിന് മറ്റ് രജിസ്റ്റര്‍ ചെയ്ത സപ്ലൈകളിലേക്കുള്ള ഇറക്കുമതി.
3) എല്ലാ മാസവും ജിഎസ്ടി അടയ്‌ക്കേണ്ടതുണ്ടോ?
ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത ഒരു ബിസിനസ്സ് അവരുടെ ബിസിനസ്സ് വിഭാഗത്തെ ആശ്രയിച്ച് പ്രതിമാസ അല്ലെങ്കില്‍ ത്രൈമാസ ജിഎസ്ടി റിട്ടേണുകളും വാര്‍ഷിക ജിഎസ്ടി റിട്ടേണും സമര്‍പ്പിക്കണം.
4) ജിഎസ്ടി ക്ലെയിം ചെയ്യാന്‍ കഴിയാത്തത് ആര്‍ക്ക്?
രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികള്‍ക്കും രജിസ്‌ട്രേഷനുള്ള പരിധിയില്‍ എത്താത്ത ബിസിനസ്സുകള്‍ക്കും ജിഎസ്ടി ക്ലെയിം ചെയ്യാന്‍ കഴിയില്ല.
5) ആര്‍ക്കൊക്കെയാണ് ജിഎസ്ടി ഇളവുള്ളത്?
കര്‍ഷകര്‍, നിര്‍ദ്ദിഷ്ട പരിധിക്ക താഴെ വാര്‍ഷിക വിറ്റുവരവുള്ളവര്‍. കൂടാതെ, NIL-റേറ്റഡ് അല്ലെങ്കില്‍ പൂര്‍ണ്ണമായി ഒഴിവാക്കിയ സാധനങ്ങള്‍ നല്‍കുന്നവര്‍, ജിഎസ്ടിയുടെ പരിധിയില്‍ വരാത്ത ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഇളവുണ്ട്. ചെറുകിട, ഇടത്തരം ബിസിനസ്സുകള്‍ക്ക് അവരുടെ മൊത്തം വിറ്റുവരവിനെ അടിസ്ഥാനമാക്കി ഇളവുകള്‍ ലഭിക്കും, ഇത് ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.
6) ഫോം GSTR-3B യുടെ ഉദ്ദേശ്യം എന്താണ്?
ഒരു നിശ്ചിത നികുതി കാലയളവിനുള്ളില്‍ അവരുടെ ജിഎസ്ടി ബാധ്യതകള്‍ പ്രഖ്യാപിക്കുന്നതിനും ഈ ബാധ്യതകള്‍ നിറവേറ്റുന്നതിനും നികുതിദായകര്‍ക്ക് GSTR-3B ഫോം ഒരു ലളിതമായ സംഗ്രഹ റിട്ടേണായി വര്‍ത്തിക്കുന്നു. സ്ഥിരമായി നികുതി അടയ്ക്കുന്നവര്‍ ഫോം GSTR-3B റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്യേണ്ടതുണ്ട്.
7) ഫോം GSTR-2A യുടെ പ്രവര്‍ത്തനം എന്താണ്?
GSTR-2A ഫോം എന്നത് വാങ്ങലുകളെക്കുറിച്ച് GST പോര്‍ട്ടല്‍ വഴി ബിസിനസ്സുകള്‍ക്ക് സ്വയമേവ നല്‍കുന്ന ഒരു ഡൈനാമിക്കായി ജനറേറ്റ് ചെയ്യുന്ന ടാക്‌സ് റിട്ടേണ്‍ ആണ്. ഒരു നിശ്ചിത മാസത്തിനുള്ളില്‍ വാങ്ങിയ സാധനങ്ങള്‍/സേവനങ്ങള്‍ വിവരിക്കുന്ന വില്‍പ്പനക്കാരുടെ GSTR-1 ഫയലിംഗുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഇതില്‍ ചേര്‍ക്കുന്നു.
8) ജിഎസ്ടിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പരിധി എത്രയാണ്?
ചരക്കുകള്‍ വിതരണം ചെയ്യുന്നവര്‍ക്കുള്ള ജിഎസ്ടി രജിസ്‌ട്രേഷനായി കേന്ദ്ര സര്‍ക്കാര്‍ 20 ലക്ഷം രൂപയും 40 ലക്ഷം രൂപയുമായി പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഓരോ സംസ്ഥാനത്തിന്റെയും വരുമാനം ജിഎസ്ടിയെ ആശ്രയിച്ചിരിക്കുന്നതിനാല്‍, ഓരോ സംസ്ഥാന സര്‍ക്കാരും ഒരാഴ്ചയ്ക്കുള്ളില്‍ പരിധി സംബന്ധിച്ച് ഒരു തീരുമാനമെടുക്കണം.
9) ഇന്ത്യയിലെ ജിഎസ്ടിയുടെ നാല് തരങ്ങള്‍ എന്തൊക്കെയാണ്?
ഇന്ത്യയില്‍ നാല് തരം ജിഎസ്ടി ഉണ്ട്: ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (IGST), സ്റ്റേറ്റ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (SGST), സെന്‍ട്രല്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (CGST), യൂണിയന്‍ ടെറിട്ടറി ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (UTGST).
10) ജിഎസ്ടിയുടെ പ്രധാന ലക്ഷ്യം എന്താണ്?
നികുതി പ്രക്രിയ ലളിതമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
11) ജിഎസ്ടി ഏത് തരത്തിലുള്ള നികുതിയാണ്?
ഇന്ത്യയിലെ പല പരോക്ഷ നികുതികളെയും മാറ്റിസ്ഥാപിച്ച ഒരു പരോക്ഷ നികുതിയാണിത്.
12) ജിഎസ്ടി രാജ്യത്തിന് നല്ലതാണോ?
ജിഎസ്ടി രാജ്യത്തിന്റെ നികുതി സമ്പ്രദായം ലളിതമാക്കുന്നു, ഇത് ഉപഭോക്താക്കള്‍ക്ക് ഒരൊറ്റ നികുതി അടയ്ക്കുന്നത് എളുപ്പമാക്കുന്നു. സാധനങ്ങളുടെയോ സേവനങ്ങളുടെയോ വില കുറഞ്ഞ രീതിയില്‍ നിലനിര്‍ത്തുന്നു.
13) ജിഎസ്ടി അടയ്ക്കാത്തതിന് എന്തെങ്കിലും പ്രത്യാഘാതങ്ങളുണ്ടോ?
ജിഎസ്ടി അടച്ചില്ലെങ്കില്‍, സ്ഥാപനമോ വ്യക്തിയോ കുറഞ്ഞത് 10,000 രൂപയും പരമാവധി 10% വരെ പിഴ അടയ്ക്കേണ്ടി വരും.
14) ബിസിനസ്സുകള്‍ക്ക് ജിഎസ്ടി ഫയല്‍ ചെയ്യുന്നത് നിര്‍ബന്ധമാണോ?
ഒരു പ്രത്യേക കാലയളവില്‍ ഇടപാട് കുറവോ പൂജ്യമോ ആണെങ്കില്‍ പോലും ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് നിര്‍ബന്ധമാണ്. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വളരെ പ്രധാനമാണ്, ഇത് ഭാവിയില്‍ അനാവശ്യമായ പിഴയില്ലാതെ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സഹായിക്കുന്നു.