15 മില്യൺ ദിർഹം നേടാൻ ഇനി ഒരാഴ്ച്ച, ഇന്ന് തന്നെ ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യം പരീക്ഷിക്കൂ

ഒരു പുതിയ മാസം ഇതാ അടുത്തെത്താറായി. എന്തുകൊണ്ട് ഈ പുതിയ തുടക്കം ഒരു ലക്ഷാധിപതിയാകാൻ ഉപയോ​ഗിച്ചുകൂടാ? മാർച്ച് അവസാനിക്കാനിരിക്കെ തകർപ്പൻ സമ്മാനങ്ങൾ നേടാനുള്ള നിങ്ങളുടെ അവസരം ഇതാ.

ഈ മാർച്ചിൽ ബി​ഗ് ടിക്കറ്റിലൂടെ മില്യണയർ ആകാനുള്ള അവസരം ഉടനെ അവസാനിക്കും. അതിശയകരമായ ഒരു സമ്മാനം — 15 മില്യൺ ദിർഹം നേടാൻ ഇനി ഒരാഴ്ച്ച മാത്രമാണ് അവശേഷിക്കുന്നത്!

കൂടാതെ 10 വിജയികൾക്ക് ഏപ്രിൽ മൂന്നിന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ 50,000 ദിർഹം വീതം നേടാനാകും. അത് മാത്രമല്ല, മാർച്ച് 25-ന് മുൻപ് ഒറ്റത്തവണ രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ബി​ഗ് വിൻ മത്സരത്തിൽ പങ്കെടുക്കാനും അവസരം. ഇതിലൂടെ നാല് മത്സരാർത്ഥികൾക്ക് ​ഗ്യാരണ്ടീ‍ഡ് ക്യാഷ് പ്രൈസുകൾ നേടാം. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. ഏപ്രിൽ ഒന്നിന് ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ വിജയികളെ അറിയാം.

മാർച്ച് പ്രൊമോഷനുകളിലൂടെ ഒരു പുത്തൻ റേഞ്ച് റോവർ വെലാർ കാറും നേടാം. മെയ് മൂന്നിനാണ് നറുക്കെടുപ്പ്.

ഇനിയും വൈകിപ്പിക്കല്ലേ, കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. ഇന്ന് തന്നെ നിങ്ങളുടെ ടിക്കറ്റുകൾ സ്വന്തമാക്കൂ! ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ സയദ് അന്താരാഷ്ട്ര വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ എത്താം.
 

By admin

You missed