വീട്ടിൽ ആന്തൂറിയം ഉണ്ടോ? വളർത്തേണ്ടത് ഇങ്ങനെയാണ് 

പഴയതുപോലെ അല്ല ഇന്ന് ചെടിവളർത്തുന്ന രീതികളൊക്കെ ഏറെ മാറിയിട്ടുണ്ട്. വിവിധ തരത്തിലും ഇനത്തിലുമൊക്കെയാണ് വീടുകളിൽ ചെടി വളർത്തുന്നത്. രൂപത്തിലും ഭംഗിയിലുമൊക്കെ വ്യത്യസ്തമായ ചെടികൾ. അതുപോലെ തന്നെ ഓരോ ചെടികൾക്കും വ്യത്യസ്തമായ പരിപാലനമാണ് ആവശ്യമുള്ളത്. ആന്തൂറിയത്തിന്റെ പരിപാലനം എങ്ങനെയെന്ന് അറിഞ്ഞാലോ. 

ആന്തൂറിയത്തിനെ ഫ്ലമിങ്ങോ എന്നും വിളിക്കാറുണ്ട്. ഇത് കടും ചുവപ്പ്, പച്ച, വെള്ള തുടങ്ങിയ നിറങ്ങളിൽ ലഭ്യമാണ്. ഉഷ്ണമേഖലകളിൽ നന്നായി വളരുന്ന ഒന്നാണിത്. പുറത്തും വളർത്താൻ കഴിയുമെങ്കിലും കൂടുതൽ പരിപാലനം ആവശ്യമുള്ളത് കൊണ്ട് തന്നെ ഇത് ഇൻഡോർ പ്ലാന്റായി ആണ് അധികവും വളർത്താറുള്ളത്. നിരന്തരമായി ഏറെക്കാലം പൂക്കാൻ കഴിയുന്ന ഒന്നുകൂടെയാണ് ആന്തൂറിയം. പല ഇനത്തിലാണ് ആന്തൂറിയമുള്ളത്. ഇതിന് വളരണമെങ്കിൽ കൂടുതൽ ചൂടും, ഈർപ്പവും അത്യാവശ്യമാണ്. എന്നാൽ ആന്തൂറിയം മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ദോഷകരമാണ്. ആന്തൂറിയത്തിന്റെ പരിപാലനം എങ്ങനെയെന്ന് അറിയാം. 

1. നല്ല നീർവാർച്ചയുള്ള മണ്ണിൽ വളം ചേർത്തുവേണം ആന്തൂറിയം നട്ടുപിടിപ്പിക്കേണ്ടത്. ചൂടുള്ള നല്ല വെളിച്ചം ലഭിക്കുന്ന സ്ഥലത്താവണം ഇത് വളർത്താൻ. നേരിട്ട് വെട്ടമടിക്കുന്നത് ഒഴിവാക്കാം. കൂടുതൽ ഈർപ്പമുള്ള സ്ഥലത്ത് വെച്ചാൽ ഇത് നന്നായി വളരും.

2. ആഴ്ച്ചയിൽ ഒരിക്കൽ വളമിട്ടുകൊടുക്കണം. ചെടിയെ നേരെ നിർത്താൻ കമ്പുകൊണ്ട് ഊന്നൽ നൽകാവുന്നതാണ്. 

3. തീരെ വെളിച്ചം ലഭിക്കാത്ത സ്ഥലത്ത് ആന്തൂറിയം വെച്ചാൽ ഇത് വളർച്ച മുരടിക്കാനും കുറച്ച് പൂക്കൾ മാത്രം ഉണ്ടാവുകയും ചെയ്യുന്നു. കുറഞ്ഞത് 6 മണിക്കൂർ എങ്കിലും നേരിട്ടല്ലാത്ത സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. 

4. വേരുകളുടെ ഭാഗത്ത് നല്ല രീതിയിൽ വായുസഞ്ചാരം ഉണ്ടാകുന്ന വിധത്തിൽ നീർവാർച്ചയുള്ള മണ്ണിലാവണം ആന്തൂറിയം നടേണ്ടത്. പായൽ, കൊക്കോ കയർ എന്നിവയും മണ്ണിൽ മിക്സ് ചെയ്യാവുന്നതാണ്. 

5. ചെടി നട്ടിരിക്കുന്ന മണ്ണിൽ എപ്പോഴും ചെറിയതോതിൽ  നനവുണ്ടായിരിക്കണം. വെള്ളമില്ലാതെ ഡ്രൈ ആയിരിക്കുന്ന സാഹചര്യം ഒഴിവാക്കാം. ആഴ്ച്ചയിൽ ഒരിക്കലോ അല്ലെങ്കിൽ മണ്ണ് വരണ്ട് തുടങ്ങുമ്പോഴോ വെള്ളം ഒഴിച്ചുകൊടുക്കാവുന്നതാണ്. 

ഈ ഭക്ഷണങ്ങൾ നിങ്ങൾ ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

By admin