വീടിന് കോൺക്രീറ്റ് ഫ്ലോറിങ് നല്ലതാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വീട് പണിയുന്ന സമയത്ത് ഏറ്റവും ബെസ്റ്റായിട്ടുള്ള സാധനങ്ങളാണ് നമ്മൾ തെരഞ്ഞെടുക്കാറുള്ളത്. എന്ത് വാങ്ങുന്നതിന് മുമ്പും പലരോടും അഭിപ്രായങ്ങൾ ചോദിക്കുകയും പലതവണ ആലോചിച്ചതിന് ശേഷം മാത്രമേ അത് വാങ്ങുകയുമുള്ളൂ. വീടിന് എന്ത് ഫ്ലോറിങ് നൽകുമെന്ന കാര്യത്തിൽ ആശയകുഴപ്പമുണ്ടോ. എങ്കിൽ കോൺക്രീറ്റ് ഫ്ലോറിങ് നൽകിക്കോളു. ഇത് ചിലവ്‌ കുറഞ്ഞതും കൂടുതൽ കാലം ഈടുനിൽക്കുകയും ചെയ്യുന്നു. നന്നായി പരിപാലിച്ചാൽ ദശവർഷത്തോളം നിലനിൽകുകയും ചെയ്യും. ഇത് പെയിന്റ് ചെയ്യാനും, പോളിഷ് ചെയ്യാനും ടെക്സ്ച്ചറിന് സ്റ്റാമ്പ് ചെയ്യാനും സാധിക്കും. പലതരത്തിൽ ഡിസൈൻ വരുന്ന കോൺക്രീറ്റ് ഫ്ലോർ അടുക്കളയിലും, കോമൺ ഏരിയകളിലുമൊക്കെയാണ് ഉപയോഗിക്കുന്നത്. 

കോൺക്രീറ്റ് ഫ്ലോറിങ്ങിന്റെ പരിപാലനം 

കോൺക്രീറ്റ് ഫ്ലോറുകൾ ശക്തവും കൂടുതൽ കാലം ഈടുനിൽക്കുന്നവയവുമാണ്. ചപ്പൽ, ഫർണിച്ചറിന്റെ കാലുകൾ, വളർത്തുമൃഗങ്ങളുടെ നഖങ്ങൾ എന്നിവകൊണ്ട് ഫ്ലോറിന് ഒരു പോറലും ഉണ്ടാകില്ല. ഉപയോഗമനുസരിച്ച് മൂന്ന് വർഷം കൂടുമ്പോൾ സീൽ അല്ലെങ്കിൽ വാക്സ് ചെയ്യാവുന്നതാണ്. ഫ്ലോർ വൃത്തിയാക്കുമ്പോൾ ന്യൂട്രൽ ആയിട്ടുള്ള ക്ലീനറുകൾ മാത്രം ഉപയോഗിക്കുക. കാലക്രമേണ കോൺക്രീറ്റ് ഫ്ലോറുകൾക്ക് വിള്ളലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. വലിയ തോതിൽ വിള്ളലുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സീൽ, പാച്ച് അല്ലെങ്കിൽ പോളിഷ് ചെയ്ത് മാറ്റാവുന്നതാണ്. 

സുഖവും സൗകര്യവും 

കോൺക്രീറ്റ് ഫ്ലോറുകൾക്ക് ഇൻസുലേറ്റിങ് മൂല്യം കുറവാണ്. കൂടാതെ ഫ്ലോറിൽ റേഡിയന്റ്റ് ഫ്ലോർ ഹീറ്റിംഗ് സംവിധാനം ഇല്ലെങ്കിൽ തണുപ്പ് കാലങ്ങളിൽ വലിയ രീതിയുള്ള തണുപ്പ് ഫ്ലോറിൽ അനുഭവപ്പെടും. ബാത്റൂം, അടുക്കള, പ്രവേശന കവാടം എന്നിവിടങ്ങളിൽ കോൺക്രീറ്റ് ഫ്ലോറിങ് ഉപയോഗിച്ചാൽ വെള്ളം വീഴുമ്പോൾ തെന്നിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഇത്തരം സ്ഥലങ്ങളിൽ മാറ്റുകൾ ഉപയോഗിക്കണം. 

കോൺക്രീറ്റ് ഫ്ലോറിങ് ഡിസൈനുകൾ 

പലപ്പോഴും ചെറിയ രീതിയിൽ പോളിഷ് ചെയ്യുകയാണ് പതിവ്. എന്നാൽ പലതരം രീതിയിൽ കോൺക്രീറ്റ് ഫ്ലോറിങ് ചെയ്യാൻ സാധിക്കും. വിവിധതരം നിറങ്ങളിലും  ടെക്സ്ച്ചറുകളിലുമുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം. 

ആസിഡ് സ്റ്റെയിൻ 

നേരിയ ആസിഡുകൾ ഉപയോഗിച്ച് പ്രയോഗിക്കുമ്പോൾ കോൺക്രീറ്റ് പ്രതിപ്രവർത്തിച്ച് മാർബിൾ പോലുള്ള വർണ്ണാഭമായ ഒരു മങ്ങിയ പ്രതലത്തെ രൂപപ്പെടുത്തുന്നു. ഇത് ഫ്ലോറിന് പ്രത്യേക ഭംഗി നൽകും.         

ഡൈ ചെയ്യാം  

പെയിന്റിന് സമാനമായ രീതിയിൽ ഫ്ലോറിന് നിറം നൽകുന്ന ഒന്നാണിത്. എന്നാൽ പെയിന്റുപോലെ ഇതിന്റെ നിറം വ്യക്തമാവുകയില്ല. 

സ്റ്റെൻസിൽ ചെയ്യാം 

കോൺക്രീറ്റ് ഫ്ലോറിങ്ങിന് സ്റ്റെൻസിൽ ഉപയോഗിച്ചും ഡിസൈൻ ചെയ്യാൻ സാധിക്കും. കലാപരമായ പെയിന്റിങ് വിദ്യകൾ ഉപയോഗിച്ച് ഫ്ലോറിനെ ഒരു വലിയ ക്യാൻവാസാക്കി മാറ്റാൻ സാധിക്കും. 

പോളിഷ് ചെയ്യാം 

കോൺക്രീറ്റിന് പരുപരുത്ത പ്രതലമായതുകൊണ്ട് തന്നെ ഗ്ലാസ് പോലെ മിനുസമാർന്ന ഫിനിഷിങ് നൽകുന്നതിന് പോളിഷ് ചെയ്യാവുന്നതാണ്. 

സ്റ്റാമ്പിങ് 

ത്രീ ഡൈമെൻഷനൽ എഫക്ട് ലഭിക്കുന്നതിന് കോൺക്രീറ്റ് നനഞ്ഞിരിക്കുമ്പോൾ തന്നെ ഗ്ലാസ് ബീഡുകൾകൊണ്ട് ബ്രഷ്, സ്റ്റാമ്പ് അല്ലെങ്കിൽ എംബെഡ് ചെയ്യാവുന്നതാണ്. 

പാറ്റേണുകൾ 

ഉയർന്ന നിലവാരമുള്ള കോൺക്രീറ്റ് നിലകൾ ജ്യാമിതീയ പാറ്റേണുകൾ ഉപയോഗിച്ച് ഡിസൈൻ ചെയ്യാൻ സാധിക്കും. ഓരോ സെഗ്‌മെന്റും കലാപരമായ പ്രഭാവത്തിനായി വ്യത്യസ്ത രീതിയിൽ നിറം നൽകുകയോ ടെക്സ്ചറൈസ് ചെയ്യുകയോ ചെയ്യാവുന്നതാണ്. 

ഈ 4 പച്ചക്കറികൾ നിങ്ങൾ ഫ്രീസറിൽ തന്നെ സൂക്ഷിക്കണം; കാരണം ഇതാണ്

By admin