മുട്ടയും ഗോതമ്പും കൊണ്ട് വീട്ടിലുണ്ടാക്കാം നല്ല കിടിലൻ സ്നാക്ക്; റെസിപ്പി
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മുട്ടയും ഗോതമ്പു പൊടിയും കൊണ്ട് നല്ല കിടിലൻ സ്നാക്ക് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ഫില്ലിങ്നു വേണ്ടത്:
ചക്കപ്പഴം അല്ലെങ്കിൽ നേന്ത്രപ്പഴം – കുറച്ച് അരിഞ്ഞു വെക്കുക
തിരുമ്മിയ തേങ്ങ – ഒന്നര കപ്പ്
പഞ്ചസാര – ആവശ്യത്തിന്
നെയ്യ്- ആവശ്യത്തിന്
ദോശയ്ക്ക് വേണ്ടത്:
1. മുട്ട – 3 എണ്ണം
2. മഞ്ഞൾ പൊടി – ഒരു നുള്ള്
3. ഗോതമ്പു പൊടി -1 കപ്പ്
4. ഉപ്പ് – ആവശ്യത്തിന്
5. പാല് – 1കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി കുറച്ചു നെയ്യ് ഒഴിച്ചു ചക്കപ്പഴം അരിഞ്ഞത് ഇട്ടു വഴറ്റി എടുക്കുക. ഇനി അതിലേക്ക് തേങ്ങയും പഞ്ചസാരയും ചേർത്തു ഒന്നു വഴറ്റി അത് ഒന്നു തണുക്കാനായി മാറ്റി വെക്കുക. ഇനി ദോശക്ക് വേണ്ട (ഒന്നു മുതൽ അഞ്ച് വരെയുള്ള )എല്ലാ ചേരുവകളും ഒരു മിക്സിയിൽ നന്നായി അടിച്ചെടുക്കുക, ലൂസ് ആയിട്ടുള്ള ഒരു ബാറ്റർ ആണ് വേണ്ടത്. ഇനി ഒരു ദോശകല്ലു ചൂടാക്കി ദോശ ഉണ്ടാക്കി എടുക്കുക. എല്ലാ ദോശയും ഉണ്ടാക്കി എടുത്തതിനു ശേഷം നേരത്തെ ഉണ്ടാക്കി വെച്ചിട്ടുള്ള ഫില്ലിങ് ഒരോ ദോശയുടെയും നടുക്ക് വെച്ച് ഒരു ബോക്സ് പോലെ മടക്കി എടുക്കുക. ഇത് ഇങ്ങനെ തന്നെ കഴിക്കാനും നല്ലത് ആണ്. അല്ലെങ്കിൽ ഒരു പാൻ ചൂടാക്കി കുറച്ചു നെയ്യ് ഒഴിച്ചു കറുത്ത എള്ളു ഇട്ടു ഈ ഉണ്ടാക്കി വെച്ചിരിക്കുന്ന ദോശപ്പെട്ടി തിരിച്ചും മറിച്ചുമിട്ട് ചൂടോടെ കഴിക്കാം.