മലൈക്കോട്ടൈ വാലിബൻ പരാജയപ്പെട്ടതെന്തുകൊണ്ട്?, കാരണം പറഞ്ഞ് മോഹൻലാല്‍

എമ്പുരാന്റെ പ്രമോഷന്റെ തിരക്കിലാണ് മോഹൻലാല്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധാനം നിര്‍വഹിക്കുന്നത് പൃഥ്വിരാജാണ്. പ്രമോഷൻ അഭിമുഖത്തില്‍ മലൈക്കോട്ടൈ വാലിബനെ കുറിച്ചും മോഹൻലാല്‍ സൂചിപ്പിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മലൈക്കോട്ടൈ വാലിബൻ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ മനോഹരമായിരുന്നുുവെന്ന് മോഹൻലാല്‍ വ്യക്തമാക്കുന്നു. ഷൂട്ടിംഗിനിടെ അത് വലിയ സിനിമയായി. കൈയില്‍നിന്നു പോയി. അത് രണ്ട് സിനിമയാക്കാൻ തീരുമാനിച്ചു. സിനിമയുടെ ആശയം അപ്പോള്‍ മാറി. ദൈര്‍ഘ്യം മാറി. ഇത് അബദ്ധമല്ല. തെറ്റായ കണക്കുകൂട്ടലായിപ്പോയെന്നും പറയുന്നു മോഹൻലാല്‍. മലൈക്കോട്ടെ വാലിബന്റെ പേസുമായി കാത്തിരുന്ന സിനിമ പ്രേക്ഷകര്‍ കണക്റ്റായില്ലെന്നും വ്യക്തമാക്കുന്നു നടൻ മോഹൻലാല്‍.

2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ഏറെ ശ്രദ്ധ നേടി. ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച  മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‍കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ  ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനാകുന്ന എമ്പുരാൻ.

Read More: അത് മോഹൻലാലിന്റെ ആ ഡ്രീം സിനിമയോ?, പൃഥ്വിരാജിന്റെ മറുപടി കേട്ട് ഞെട്ടി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin

You missed