മലപ്പുറത്ത് ലഹരിക്കെതിരെ വിവരം നൽകി; കത്തി വീശി, വീടിന്റെ ജനൽ ചില്ലുകൾ തകർത്ത് പ്രതികൾ, ഒടുവിൽ പിടിയിൽ
മലപ്പുറം: ലഹരി ഉപയോഗവും വിൽപ്പനയും പൊലീസിൽ പരാതിപ്പെട്ട യുവാവിൻ്റെ വീടുകയറി ആക്രമിച്ച പ്രതികൾ മലപ്പുറം തിരൂരങ്ങാടിയിൽ പൊലീസ് പിടിയിൽ. പള്ളിപ്പടി സ്വദേശി അമീൻ, മമ്പുറം സ്വദേശി ഹമീദ്, ആസാദ് നഗർ സ്വദേശികളായ മുഹമ്മദലി, അബ്ദുൽ അസീസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
അസീം ആസിഫ് എന്നയാളുടെ വീട്ടിൽ കാറിലെത്തി അതിക്രമിച്ചു കയറുകയും, കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, വീടിന്റെ ജനൽ ചില്ലുകൾ ഉൾപ്പെടെ 5000 രൂപയിൽ അധികം നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾ തലപ്പാറയിലെ സ്വകാര്യ ലോഡ്ജിൽ റൂമെടുത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്.
കോഴിക്കോട് അച്ഛനെ മകൻ വെട്ടിക്കൊന്നു, പ്രതി പിടിയിൽ; അമ്മയെ സഹോദരന്‍ കൊന്നത് 8 വർഷം മുമ്പ്