ഫ്രിഡ്ജ് കേടുവന്നാൽ എന്തുചെയ്യും? ബാക്കിവന്ന ഭക്ഷണം ഇങ്ങനെ സൂക്ഷിക്കാം
ബാക്കിവന്ന ഭക്ഷണങ്ങൾ എപ്പോഴും ഫ്രിഡ്ജിനുള്ളിലാണ് നമ്മൾ സൂക്ഷിക്കാറുള്ളത്. സുരക്ഷിതമായി കേടുവരാതെയിരിക്കും എന്ന വിശ്വാസത്തിലാണ് ഫ്രിഡ്ജിനുള്ളിൽ ധൈര്യമായി ഭക്ഷണം സൂക്ഷിക്കുന്നത്. എന്നാൽ മണിക്കൂറുകൾ നീണ്ട പവർ കട്ട് അല്ലെങ്കിൽ ഫ്രിഡ്ജിന് കേടുപാടുകൾ സംഭവിച്ച് പ്രവർത്തിക്കാതിരുന്നാൽ നിങ്ങൾ എന്ത് ചെയ്യും. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ബാക്കി ഭക്ഷണം കേടാവുകയും പിന്നീട് അത് കളയേണ്ടിയും വരും. എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ. ഭക്ഷണങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും.
കേടാവുന്ന ഭക്ഷണങ്ങൾ ഉപേക്ഷിക്കാം
പെട്ടെന്ന് കേടാവുന്ന ഭക്ഷണങ്ങൾ ഉടനെ ഉപയോഗിച്ച് തീർക്കാൻ ശ്രദ്ധിക്കണം. 6 മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജ് പ്രവർത്തിക്കാതിരുന്നാൽ അതിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങൾ കേടുവരും. മുറിച്ച പഴവർഗ്ഗങ്ങൾ, പച്ചക്കറി, ഇറച്ചി, മുട്ട, പാൽ, ക്രീം തുടങ്ങിയവ അധികനേരം തണുപ്പില്ലാതെ ഇരിക്കില്ല. അതിനാൽ തന്നെ ഇത്തരം ഭക്ഷണങ്ങൾ പെട്ടെന്ന് ഉപയോഗിച്ച് തീർക്കാം.
തണുപ്പിക്കാൻ ബദൽ മാർഗം സ്വീകരിക്കാം
വിചാരിക്കാതിരിക്കുമ്പോൾ ഫ്രിഡ്ജ് കേടുവരുകയാണെങ്കിൽ പെട്ടെന്ന് കേടാവുന്ന ഭക്ഷണങ്ങൾ തണുപ്പിക്കാൻ താൽക്കാലിമായി ബദൽ സംവിധാനങ്ങൾ സ്വീകരിക്കാവുന്നതാണ്. നിങ്ങളുടെ കൈവശം കൂളർ അല്ലെങ്കിൽ ഐസ് ഇട്ടുസൂക്ഷിക്കുന്ന പാത്രം ഉണ്ടെങ്കിൽ അതിലേക്ക് ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ താപനില എപ്പോഴും 40 ഡിഗ്രി ഫാരൻഹീറ്റിന് താഴെയായിരിക്കണം ഉണ്ടാകേണ്ടത്.
കേടുവരാത്ത ഭക്ഷണ സാധനങ്ങൾ
മുറിക്കാത്ത പച്ചക്കറി, പഴവർഗ്ഗങ്ങൾ, ബട്ടർ, സീൽ ചെയ്ത ഭക്ഷണങ്ങൾ, ബ്രെഡ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾക്ക് എപ്പോഴും തണുപ്പിന്റെ ആവശ്യം വരുന്നില്ല. ജെല്ലി, മസ്റ്റാർഡ്, പീനട്ട് ബട്ടർ, അച്ചാർ എന്നിവ സുരക്ഷിതമാണ്. എന്നാൽ തുറന്ന ജാറിലുള്ള മയോണൈസ്, സാലഡ് എന്നിവ പെട്ടെന്ന് ഉപയോഗിച്ച് തീർക്കണം. എത്രയൊക്കെ കേടുവരില്ലെന്ന് പറഞ്ഞാലും ചുറ്റുപാടുമുള്ള താപനിലയേയും ഈർപ്പത്തെയും അടിസ്ഥാനമാക്കിയാണ് ഭക്ഷണങ്ങൾ കേടുവരുന്നത്. ചിലതിൽ ബാക്റ്റീരിയകൾ പെരുകാനും സാധ്യതയുണ്ട്.
ഫ്രിഡ്ജ് അടച്ച് സൂക്ഷിക്കാം
പെട്ടെന്ന് ഫ്രിഡ്ജ് കേടുവരുകയോ അല്ലെങ്കിൽ പവർ കട്ട് വരുകയോ ചെയ്താൽ ഉടനെ തന്നെ ഫ്രിഡ്ജിൽ നിന്നും ഭക്ഷണ സാധനങ്ങൾ എടുത്ത് മാറ്റാൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ ഫ്രിഡ്ജ് തുറക്കാതെ അടച്ച് തന്നെ സൂക്ഷിക്കേണ്ടതാണ്. ഇത് ഫ്രിഡ്ജിലെ തണുപ്പിനെ നിലനിർത്താൻ സഹായിക്കുന്നു.
ഈ ഭക്ഷണങ്ങൾ നിങ്ങൾ ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം