പുറത്തുവിട്ടത് തിയറ്റർ കളക്ഷനുകൾ; കുഞ്ചാക്കോ ബോബന് മറുപടിയുമായി നിർമാതാക്കളുടെ സംഘടന
കൊച്ചി: സിനിമയുടെ മുതൽമുടക്കും വരുമാനവും സംബന്ധിച്ച കണക്കുകളിൽ വ്യക്തത വരുത്തി നിർമ്മാതാക്കളുടെ സംഘടന. മുതൽമുടക്ക് സംബന്ധിച്ച് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറും പറഞ്ഞ തുകയാണ് പുറത്ത് വിട്ടതെന്ന് സംഘടന പറഞ്ഞു. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലെ കണക്ക് സംബന്ധിച്ച് കുഞ്ചാക്കോ ബോബൻ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് നിർമ്മാതാക്കളുടെ മറുപടി എത്തിയത്.
തിയറ്ററിൽ നിന്നും വിതരണക്കാരിൽ നിന്നും ലഭിക്കുന്ന വരുമാനക്കണക്കാണ് അസ്സോസിയേഷൻ പ്രസിദ്ധീകരിക്കുന്നത്. ഒടിടി സാറ്റലൈറ്റ് ബിസിനസ്സ് നടക്കാത്ത ചിത്രങ്ങളാണ് പുറത്ത് വിട്ട കണക്കിൽ ഭൂരിഭാഗവുമെന്നും സംഘടന വിശദീകരിച്ചു.