തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 24-കാരി മേഘയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മേഘ പത്തനംതിട്ട സ്വദേശിയാണ്.
ചാക്ക റെയിൽവേ ട്രാക്കിൽ ആണ് മേഘയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് മടങ്ങുന്നതിനിടയിൽ ആണ് ഇത് സംഭവിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg