കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജര്‍മ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ മുഖേന 2025 ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. ബി.എസ്.സി/ജനറല്‍ നഴ്‌സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവര്‍ക്ക് തൊഴില്‍ പരിചയം ആവശ്യമില്ല. എന്നാല്‍ ജനറല്‍ നഴ്‌സിങ് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1