കൊല്ലത്ത് എക്സൈസിനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; 4 ഗ്രാം എംഡിഎംഎയും കാറും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു

കൊല്ലം: ലഹരി വേട്ടക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. കൊല്ലം കല്ലുംതാഴം മുതൽ ​കൊറ്റങ്കര വരെ കാറിനെ എക്സൈസ് പിന്തുടർന്നു. ​എക്സൈസ് പിന്തുടർന്നതോടെ പ്രതിയായ അദ്വൈത് കാറും 4 ഗ്രാം എംഡിഎംഎയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വാഹനവും എംഡിഎംഎയും​ എക്സൈസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയ്ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. KL 02 AK 8732 എന്ന കാറാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

അതിഥി തൊഴിലാളികളായി കോഴിക്കോടെത്തി, വലിയ പൊതിയുമായി ഫറോക്കിലെ ലോഡ്ജിൽ ; 7 കിലോ കഞ്ചാവ് പിടികൂട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin