കേരളത്തിൽ എയിംസ്; കേന്ദ്ര സംഘം ഉടൻ സംസ്ഥാനത്ത് എത്തുമെന്ന് കെവി തോമസ്, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ദില്ലി:എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം ഉടൻ കേരളം സന്ദർശിക്കുമെന്ന് കേരള സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി  തോമസ്. പാർലമെന്‍റ് സമ്മേളനത്തിനുശേഷം ഇതു സംബന്ധിച്ച തീരുമാനമെടുക്കും. കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്നാണ് കേരള സർക്കാരിന്‍റെ നിർദ്ദേശം.

അനുയോജ്യമായ സൗകര്യങ്ങൾ ഇവിടെയുണ്ടോയെന്ന് കേന്ദ്ര സംഘം പരിശോധിക്കും. മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും ആരോഗ്യ സെക്രട്ടറിയെ കണ്ടതിനുശേഷം കെ വി തോമസ് പറഞ്ഞു. ആശാവർക്കർമാരുടെ വിഷയം ചർച്ചയുടെ ഭാഗമായില്ലെന്നും തന്നെ ഏൽപ്പിക്കുന്ന വിഷയം മാത്രമേ തനിക്ക് കൈകാര്യം ചെയ്യാൻ സാധിക്കൂവെന്നും കെ വി തോമസ് വ്യക്തമാക്കി.

കേരളം മാറണം, അതാണ് ബിജെപിയുടെ ദൗത്യം; പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവുമെന്ന് രാജീവ് ചന്ദ്രശേഖര്‍

 

By admin