പെരിന്തൽമണ്ണ: രണ്ടാഴ്ച മുമ്പ് തിരൂർക്കാട്ട് കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി സ്ത്രീ മരിച്ചു. അങ്ങാടിപ്പുറം തിരൂർക്കാട് ഇല്ലത്ത്പറമ്പ് കാളിയാണ് (65) തിങ്കളാഴ്ച രാവിലെ മരിച്ചത്. മാർച്ച് എട്ടിന് രാവിലെ തിരൂർക്കാട് ശിവക്ഷേത്രത്തിന് സമീപം വയലിൽ വെച്ചാണ് കുറുക്കൻ കടിച്ചത്.
തിരൂർക്കാട് പുഴക്കൽ വാസുവിന്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങത്തൊടി മജീദ് (58) എന്നിവർക്കും കടിയേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമായിരുന്നില്ല.
അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ കാളിക്കും ദേവകിക്കും ജോലിക്ക് പോകുന്ന സമയത്താണ് കടിയേറ്റത്. കാളിയുടെ മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റിരുന്നതിനാൽ മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
ഒരാഴ്ചത്തെ ചികിത്സക്കു ശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിൽ തുടർചികിത്സയിൽ കഴിയവെയാണ് മരണം. പരേതരായ പുഴക്കൽ വേലുവിന്റെയും വള്ളിയുടെയും മകളാണ്. സഹോദരങ്ങൾ: ലീല, സരോജിനി, ഉണ്ണികൃഷ്ണൻ, രാധ, ബാലചന്ദ്രൻ, കൗസല്യ, സുന്ദരൻ.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *