‘കസേരയില്ലെങ്കിലും പാർട്ടി വിടില്ല’; ബിജെപി ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ നീരസം പ്രകടമാക്കി ശിവരാജൻ

പാലക്കാട്: ബിജെപി ദേശീയ കൗൺസിലില്‍ നിന്ന് ഒഴിവാക്കിയതില്‍ നീരസം പ്രകടമാക്കി ബിജെപി ദേശീയ കൗൺസിൽ അംഗമായിരുന്ന മുതിർന്ന നേതാവ് എൻ ശിവരാജൻ. ബിജെപി സ്ഥാനം നൽകിയില്ലെങ്കിലും ആർഎസ്എസുകാരനെന്ന ലേബൽ ഒഴിവാക്കാൽ ആർക്കുമാകില്ലെന്ന് എൻ ശിവരാജൻ പറഞ്ഞു. പാർട്ടിയിൽ സ്ഥാനമില്ലെങ്കിലും പ്രവർത്തകനായി തുടരും. ബിജെപിയിൽ ആശയങ്ങൾക്കാണ് പ്രധാനം സ്ഥാനത്തിനല്ലെന്നും  എൻ ശിവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട്  പ്രതികരിച്ചു.

ഇന്നോവയിൽ സഞ്ചരിച്ചല്ല പാർട്ടി വളർത്തിയതെന്നും എൻ ശിവരാജൻ പറഞ്ഞു. സാധാരണ പ്രവർത്തകനായാണ് പ്രധാന പദവിയിലെത്തിയത്. പാർട്ടിയിൽ വർഷങ്ങൾ പാരമ്പര്യമുള്ള ഒരാളാണ് ഞാൻ. സ്ഥാനം ഇല്ലെങ്കിലും ഈ ആശയത്തിൽ നിന്ന് പിന്നോട്ട് പോകില്ല. കസേര കിട്ടാത്തതിനാൽ പാർട്ടി വിടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഇനിയും തുറന്നുപറയുമെന്നും എൻ ശിവരാജൻ കൂട്ടിച്ചേർത്തു. 15 വർഷമായി ബിജെപി ദേശീയ കൗൺസിൽ അംഗമായിരുന്നു ശിവരാജൻ.

By admin