ഐപിഎല്ലിനിടെ സന്തോഷം; കെ എല്‍ രാഹുലിനും അതിയ ഷെട്ടിക്കും പെണ്‍കുഞ്ഞ് പിറന്നു

വിശാഖപട്ടണം: ഐപിഎല്‍ 2025 ടൂര്‍ണമെന്‍റിനിടെ ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിനും പത്നിയും ബോളിവുഡ് താരവുമായ അതിയാ ഷെട്ടിക്കും സന്തോഷം. ഇരുവരും ഒരു പെണ്‍കുഞ്ഞിന്‍റെ മാതാപിതാക്കളായി. ഈ സന്തോഷ വാര്‍ത്ത അതിയാ ഷെട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇന്ന് ആരാധകരെ അറിയിച്ചത്. 

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Athiya Shetty (@athiyashetty)

ഐപിഎല്‍ പതിനെട്ടാം സീസണില്‍ കെ എല്‍ രാഹുലിന്‍റെ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മത്സരം വിശാഖപട്ടണത്ത് പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് പെണ്‍കുഞ്ഞ് ജനിച്ച വിവരം പുറത്തുവന്നത്. മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ഡല്‍ഹിക്കായി രാഹുല്‍ കളിക്കുന്നില്ല. ഡല്‍ഹിയുടെ ടീം ക്യാംപില്‍ ചേര്‍ന്നെങ്കിലും ഒരു കുഞ്ഞിനെ കാത്തിരിക്കുന്നതിനാല്‍ രാഹുല്‍ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ മുതലെയുണ്ടായിരുന്നു. രാഹുല്‍ ഇന്ന് കളത്തിലിറങ്ങുമോ എന്ന സംശയം ഇന്നലെ ഡല്‍ഹി ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ അടുത്ത മത്സരത്തില്‍ കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനിലുണ്ടാകും എന്നാണ് വിവരം.  

Read more: ലഖ്‌നൗവിനോട് പകരംവീട്ടാന്‍ കെ എല്‍ രാഹുല്‍ കളത്തിലില്ല; എന്തുകൊണ്ട് താരം ഡല്‍ഹിയുടെ ഇലവനിലില്ല?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin