ഈ 4 പച്ചക്കറികൾ നിങ്ങൾ ഫ്രീസറിൽ തന്നെ സൂക്ഷിക്കണം; കാരണം ഇതാണ്  

ഭക്ഷണ സാധനങ്ങൾ എന്തും സുരക്ഷിതമായി കേടുവരാതെയിരിക്കാൻ വേണ്ടിയാണ് നമ്മൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നത്. ഇത് ഭക്ഷണങ്ങളെ അധിക ദിവസം കേടുവരാതെ സൂക്ഷിക്കുമെന്നാണ് എല്ലാരും കരുതുന്നത്. പച്ചക്കറി, പഴവർഗ്ഗങ്ങൾ, പാകം ചെയ്ത ഭക്ഷണങ്ങൾ തുടങ്ങി എന്തും എളുപ്പത്തിന് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ചില പച്ചക്കറികൾക്ക് വലിയതോതിൽ തണുപ്പ് ആവശ്യമാണ്. ഭക്ഷണങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കണെമെങ്കിൽ ഫ്രീസറിൽ തന്നെ വയ്‌ക്കേണ്ടതുണ്ട്. ഫ്രീസറിൽ സൂക്ഷിക്കേണ്ട 4 പച്ചക്കറികൾ ഏതൊക്കെയെന്ന് അറിയാം. 

കോളിഫ്ലവർ 

ശിതീകരിച്ച കോളിഫ്ലവറിൽ ഫൈബർ കൂടുതലായിരിക്കും. കൂടാതെ ഇതിന് കലോറിയും കുറവായിരിക്കും.ഇതുകൊണ്ട് കറികൾ, സൂപ്പ്, സ്മൂത്തി തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കാൻ എളുപ്പമാണ്. ആരോഗ്യത്തിനും പോഷകാഹാരത്തിനുമായി ഇപ്പോൾ കോളിഫ്‌ളവർ എല്ലാവരും ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ നിങ്ങളുടെ ഫ്രീസറിൽ കുറച്ച് സൂക്ഷിക്കുന്നത് നല്ലതായിരിക്കും.

ചീര 

ശിതീകരിച്ച ചീരകൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും. നിങ്ങൾക്ക് ഇത് വേവിച്ചോ പച്ചയായോ ഉപയോഗിക്കാം. ചീരയിൽ വിറ്റാമിൻ കെ, ബി, അയൺ, കാൽസ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ സ്റ്റാർച്ച് ഇല്ലാത്തതിനാൽ നിങ്ങൾക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനും സാധിക്കും. 

പയർ 

നല്ല രുചി ലഭിക്കാനും എല്ലാ വിഭവങ്ങളിലും ചേർക്കാനും പച്ച പയർ ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. നിങ്ങളുടെ ഇഷ്ടമനുസരിച്ച് അവ ആവിയിൽ വേവിക്കുകയോ അല്ലെങ്കിൽ വറുക്കുകയോ ചെയ്യാം. 

ബ്രോക്കോളി

നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു പച്ചക്കറിയാണ് ബ്രോക്കോളി. ഇത് പോഷകങ്ങളുടെ ഒരു നിധിയാണ്. വിറ്റാമിൻ സി, എ, കെ എന്നിവയാൽ സമ്പന്നമാണ്. ഇതിന് ഗ്ലൈസെമിക് സൂചിക കുറവാണ്, ശരീരഭാരം നിയന്ത്രിക്കുന്നതിന് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒന്നാണിത്.  

വീട്ടിൽ ആന്തൂറിയം ഉണ്ടോ? വളർത്തേണ്ടത് ഇങ്ങനെയാണ്

By admin