ഈ ഭക്ഷണങ്ങൾ നിങ്ങൾ ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം 

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഫ്രിഡ്ജ്. ഭക്ഷണ സാധനങ്ങൾ മുതൽ പാകം ചെയ്ത ഭക്ഷണങ്ങൾ വരെ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. അതിനാൽ തന്നെ അടുക്കളയിൽ അധിക സാധനങ്ങളും സൂക്ഷിക്കുന്നത് ഫ്രിഡ്ജിലാണെന്ന് പറയാം. ഇത് നിങ്ങളുടെ സമയത്തെ ലാഭിക്കാനും സഹായിക്കുന്നു. എന്നാൽ എന്തും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുണ്ടോ? ഭക്ഷണം കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കുന്ന ഒരിടമായാണ് ഫ്രിഡ്ജിനെ കാണുന്നത്. എന്നാൽ ഇങ്ങനെ സൂക്ഷിക്കുമ്പോൾ ചില ഭക്ഷണങ്ങളിൽ രാസ മാറ്റങ്ങൾ സംഭവിക്കാം. ഇത് ഭക്ഷണത്തിലെ ഗുണങ്ങളെ ഇല്ലാതാക്കുകയും, നിറം, രുചി എന്നിവയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. ഇത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമാണ്. അതിനാൽ തന്നെ ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. 

വെളുത്തുള്ളി 

വെളുത്തുള്ളിയിൽ ബോട്ടുലിസം എന്ന രോഗത്തിന് കാരണമാകുന്ന ബീജകോശങ്ങൾ ഉണ്ട്. അതിനാൽ തന്നെ ശരിയായ രീതിയിൽ ഇത് സൂക്ഷിച്ചില്ലെങ്കിൽ ഈ ബീജങ്ങൾക്ക് ജീവൻ വയ്ക്കുകയും വെളുത്തുള്ളി കേടാവുകയും ചെയ്യുന്നു. 60 ശതമാനത്തിൽ കൂടുതലാണ് ഈർപ്പമെങ്കിൽ വെളുത്തുള്ളി എളുപ്പത്തിൽ കേടാവും. ഫ്രിഡ്ജിൽ ഈർപ്പം 60 ശതമാനത്തിനും മുകളിലാണ്. അതിനാൽ തന്നെ വെളുത്തുളളി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അത് മുളയ്ക്കുകയും വിഷാംശം ആവുകയും ചെയ്യുന്നു. 

സവാള 

കുറഞ്ഞ താപനിലയിൽ സവാള സൂക്ഷിച്ചാൽ അവയിൽ എളുപ്പത്തിൽ പൂപ്പൽ ഉണ്ടാകും. പലരും പകുതി മുറിച്ച സവാള ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ മുറിച്ചുവെച്ച സവാളയിൽ അണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഫ്രിഡ്ജിൽ സവാള സൂക്ഷിക്കാൻ പാടില്ല. ഒന്നെങ്കിൽ മുഴുവനായി സൂക്ഷിക്കുക അല്ലെങ്കിൽ ബാക്കി വന്നത് കളയുക. 

ഇഞ്ചി 

ഫ്രിഡ്ജിൽ വെച്ചാൽ ഇഞ്ചിയിൽ എളുപ്പത്തിൽ പൂപ്പൽ വരും. പച്ച നിറത്തിലുള്ള ഇതിൽ പലതരത്തിലുള്ള വിഷാംശങ്ങൾ ഉണ്ടാവാം. ഇത് നമ്മുടെ കരളിനെയും വൃക്കകളെയുമൊക്കെ നശിപ്പിക്കാൻ കാരണമാകുന്നു. 

അരി 

ബാക്കിവന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഇപ്പോൾ സാധാരണമാണ്. എന്നാൽ ഫ്രിഡ്ജിൽ ഈർപ്പം ഉണ്ടായിരിക്കുന്നത് കൊണ്ട് തന്നെ പൂപ്പൽ ഉണ്ടാകാനും സാധ്യതയുണ്ട്. കൂടാതെ ഇതിൽ സ്റ്റാർച്ചിന്റെ അളവും കൂടുതലായിരിക്കും. ഇത് നിങ്ങളുടെ കൊളെസ്റ്ററോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കൂട്ടുന്നു. 24  മണിക്കൂറിൽ കൂടുതൽ ചോറ് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. കഴിക്കുന്നതിന് മുമ്പ് നന്നായി ചൂടാക്കുകയും ചെയ്യണം.  

ഗ്യാസ് ബർണർ വൃത്തിയാക്കാൻ 5 എളുപ്പ വഴികൾ

By admin